Saturday, June 15, 2024

HomeAstrologyവിവാദമായ ഗണപതി പരാമർശം, പിന്നിൽവൺ സൈഡ് നവോത്ഥാനവാദം

വിവാദമായ ഗണപതി പരാമർശം, പിന്നിൽ
വൺ സൈഡ് നവോത്ഥാനവാദം

spot_img
spot_img

ഭൗതികവാദികൾ എന്ന് അവകാശപ്പെടുന്ന, ദൈവനാമത്തിലല്ലാതെ ദൃഢപ്രതിജ്ഞ ചെയ്യുന്ന കമ്യുണിസ്റ്റുകാർ പോലും ഭയക്കുന്നത് ആരെയാണ്? ഗണപതിവിവാദവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റുടെ വാർത്ത സമ്മേളനത്തിൽ നിന്നുതന്നെ ഇക്കാര്യം വ്യക്തമാണ്. ഗണപതിയും, പരശുരാമനുമൊക്കെ മിത്താണെന്ന് പറയുന്ന, എം വി ഗോവിന്ദൻ അള്ളാഹു മിത്താണോ എന്ന ചോദ്യം വന്നപ്പോൾ ബബ്ബബ അടിക്കയാണ് ചെയ്തത്.

അള്ളാഹു മിത്താണോ എന്നുള്ള മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് എല്ലാ വിശ്വാസവും മിത്തല്ല എന്നായിരുന്നു ഗോവിന്ദന്റെ മറുപടി. ‘ചില വിശ്വാസങ്ങൾ മിത്താണ്, എല്ലാ വിശ്വാസവും മിത്തല്ല. അങ്ങനെ എല്ലാ വിശ്വാസങ്ങളേയും മിത്തായി കാണണം എന്നല്ല ഞാൻ പറഞ്ഞത്. മിത്തായിട്ടുള്ള കാര്യങ്ങൾ വേറെയുണ്ട്, അതാണ് ഞാൻ ആദ്യം പറഞ്ഞത്. ദൈവീകമായി അവതരിപ്പിക്കപ്പെട്ടത് എന്ന് അവർ പറയുന്ന കാര്യം എന്തിനാണ് നമ്മൾ മിത്ത് ആണെന്ന് പറയുന്നത്? ഇത് അവരുടെ വിശ്വാസപ്രമാണങ്ങളിൽ ഉള്ള കാര്യമാണ്. വിശ്വാസത്തിന്റെ ഭാഗമായി അവര് കാണുന്നു എന്നു മാത്രം നമ്മൾ കണ്ടാൽ മതി. ഞങ്ങൾക്ക് അതിൽ ഒരു തർക്കവും ഇല്ല” ഇങ്ങനെയായിരുന്നു എം വി ഗോവിന്ദന്റെ മറുപടി.

ഷംസീറിന് പിന്നാലെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയ പത്രസമ്മേളനത്തിലും ഗണപതി ഭഗവാനെ അവഹേളിക്കുകയുണ്ടായി.ഗണപതി മിത്താണെന്നും എന്നാൽ അളളാഹു അങ്ങനെയല്ലെന്നും ഏകദൈവ വിശ്വാസത്തിന്റെ ഭാഗമാണെന്നും പറഞ്ഞ് ഷംസീറിനെ പിന്തുണയ്ക്കുകയാണ് പാർട്ടി സെക്രട്ടറി ചെയ്തത്.

എംഎൽഎ പി വി ശ്രീനിജന്റെ ക്ഷണം അനുസരിച്ച് കുന്നത്തുനാട് ജിഎച്ച്എസ്എസിലെ വിദ്യാജ്യോതി പരിപാടിയിൽ നടത്തിയ പ്രസംഗമാണ് ഷംസീറിനെ പൊല്ലാപ്പിലാക്കിയത്. ഗണപതി മിത്താണെന്ന, പരാമർശം വിവാദമായതോടെ, ഹിന്ദു വിശ്വാസങ്ങൾക്ക് എതിരായ ഷംസീറിന്റെ പ്രസ്താവനയ്ക്ക് എതിരെ ബിജെപി പരാതി നൽകി. കേരളം മുഴവൻ എല്ലാ പൊലീസ്സ്‌റ്റേഷനിലും പരാതി എത്തി. ഷംസീർ മുസ്ലിം മത വിശ്വാസിയാണെന്നും പരാതിയിലുണ്ട്. ഇസ്ലാമിലുള്ള തന്റെ വിശ്വാസവും ഇസ്ലാമിലെ മലക്ക് മുതലായ സങ്കൽപ്പങ്ങളെക്കുറിച്ചും ഷംസീർ വാചാലനായിട്ടുണ്ട്. തികഞ്ഞ ഇസ്ലാം മതവിശ്വാസിയായ ഷംസീർ, ഹിന്ദു ദേവതാ സങ്കൽപ്പങ്ങളെ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നത് ഹിന്ദു മതത്തെയും ഹിന്ദു മത വിശ്വാസികളെയും പൊതുമധ്യത്തിൽ അവഹേളിക്കുവാനും മത വിദ്വേഷം പ്രചരിപ്പിക്കാനും വിവിധ മതസ്ഥർ തമ്മിൽ വർഗീയ സംഘർഷം ഉണ്ടാക്കാനും മനഃപൂർവം ലക്ഷ്യമിട്ടാണെന്നും പരാതിയിൽ പറയുന്നു.എൻഎസ്എസ് ഇപ്പോൾ നാമജപ ഘോഷയാത്ര നടത്തിയാണ് പ്രതിഷേധിക്കുന്നത്.

സത്യത്തിൽ ഷംസീറിന് സംഘപരിവാറിന്റെ വിദ്യാഭ്യാസ കാവിവത്ക്കരണത്തിനെതിരെ സംസാരിക്കാനുള്ള എല്ലാ അവകാശവും ഉണ്ട്. പക്ഷേ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ അദ്ദേഹത്തെ പിന്തുണക്കുന്നവർ പോലും വെട്ടിലാവുന്നത്, സ്വന്തം മതത്തിലെ അന്ധവിശ്വാസങ്ങൾ അദ്ദേഹത്തിന് പ്രശ്‌നമല്ല എന്ന കാരണത്താൽ ആണ്.

ഭൗതികവാദി പാർട്ടിയിൽ നിന്ന് നിൽക്കുന്ന കേരളസ്പീർക്കർക്ക് സ്വന്തം മതത്തിലെ പ്രശ്‌നങ്ങൾ കാണാൻ കഴിയുന്നില്ല. ‘പരിശുദ്ധ ഖുർആൻ വളരെ പ്രോഗസീവ് വ്യൂ മുന്നോട്ടുവെക്കുന്ന ഗ്രന്ഥം എന്നാണ്’ ഷംസീർ വിശേഷിപ്പിച്ചത്. ഇസ്ലാം മതത്തെയും ഖുർആനെയും ഇസ്ലാമിക വിശ്വാസങ്ങളെയും ശരീഅത്ത് നിയമങ്ങളെയും പുകഴ്ത്തുന്ന ഷംസീറിന്റെ നിരവധി വീഡിയോകൾ ഉണ്ട്. അതേ വ്യക്തി തന്നെ ഹിന്ദു പുരാണങ്ങൾ മിത്തുകളാണെന്ന് പറയുന്നു.

ഷംസീർ ഒരു പ്രസംഗത്തിൽ ഇങ്ങനെ പറയുന്നു. ‘ഒരാൾ സ്വർഗത്തിൽ പോകണമോ നരകത്തിൽ പോകണമോ എന്ന് തീരുമാനിക്കുത് ലീഗല്ല. ഒരാൾ വിശ്വാസിയാണോ അവിശ്വാസിയാണോ എന്നെല്ലാം തീരുമാനിക്കുന്നത് മുസ്ലിം ലീഗ് ഓഫീസിൽ നിന്നല്ല. അതിന് അള്ളാഹു മലക്കുകളെ ഭൂമിയിലേയ്ക്ക് അയച്ചിട്ടുണ്ട്. ഒരു മുസ്ലീമിന്റെ ജീവിതം ഒരു നിസ്‌കാരം മുതൽ വാങ്ക് വരെയാണ്. ലേബർ റൂമിൽ വെച്ച് തന്നെ ചെവിയിലേയ്ക്ക് വാങ്ക് വിളിച്ച് കൊടുക്കുകയാണ്. ആ സമയം മുതൽ ഒരു ഇസ്ലാമിന്റെ ജീവിതം തുടങ്ങുകയാണ്. അവൻ ചെയ്യുന്ന നന്മയെയും തിന്മയെയും അറിയാൻ മാലാഖമാരെ മലക്കുകളുടെ ഭൂമിയിലേയ്ക്ക് അയച്ചിരിക്കുന്നു. ഈ ലോകത്തിലെ ജീവിതമല്ല, പരലോകത്തെ ജീവിതമാണ് മഹത്തരം എന്നാണ് ഖുർആൻ പഠിപ്പിക്കുന്നത്. ഒരു മനുഷ്യൻ എങ്ങനെ ജീവിക്കണമെന്ന പുരോഗമന ദർശനം മുന്നോട്ട് വെയ്ക്കുന്ന ഗ്രന്ഥമാണ് ഖുർആൻ’. ഷംസീർ ചൂണ്ടിക്കാട്ടുന്നു. അതായത് ഗണപതിയെപ്പോലെ അള്ളാഹുവും മലക്കുമൊന്നും ഷംസീറിന് മിത്തല്ല. ഒരു തികഞ്ഞ വിശ്വാസിയുടെ ശബ്ദമാണ് അവിടെ കേൾക്കുന്നത്.

2020ൽ മനോരമ ന്യൂസിൽ ഷാനി പ്രഭാകരൻ നയിച്ച ഒരു ചർച്ചയും സോഷ്യൽ മീഡിയയിൽ ഉയർന്നുവന്നിട്ടുണ്ട്. അതിൽ ഷംസീർ ഇങ്ങനെ പറയുന്നു. ‘എല്ലാമതഗ്രന്ഥങ്ങളും ഞാൻ വായിച്ച് പഠിച്ചിട്ടുണ്ട്. എല്ലാ മതഗ്രന്ഥങ്ങളും മനുഷ്യസ്‌നേഹമാണ് പറയുന്നത്. പരിശുദ്ധ ഖുർആൻ വളരെ പ്രോഗസീവ് വ്യൂ മുന്നോട്ടുവെക്കുന്ന ഗ്രന്ഥമാണ്. ഒരു മനുഷ്യൻ എങ്ങനെ ജീവിക്കണം എന്ന വളരെ പ്രോഗ്രസീവായ കാഴ്ചപ്പാട് അവതരിപ്പിക്കുന്ന ഒരു ഗ്രന്ഥം. ആ പരിശുദ്ധ ഖുറാനകത്ത് സ്ത്രീ വിരുദ്ധമായ രീതിയിലേക്ക്, സത്രീകൾക്ക് ഏറ്റവും പരിരക്ഷ കൊടുക്കുന്ന മതം ഇസ്ലാമാണ്. അതിൽ ഒരു തർക്കവും ആർക്കും വേണ്ട. സ്ത്രീകൾക്ക് ഏറ്റവും പരിരക്ഷ കൊടുക്കുന്ന മതമായ ഇസ്ലാമിനെ യാഥാസ്ഥിതിക മതപൗരോഹിത്യം…'( ചർച്ചയിൽ അപ്പോൾ അവതാരകയായ ഷാനി പ്രഭാകരൻ അപ്പോൾ ഇടപെടുന്നു)

ഷാനി: ഒരു മതവും സ്ത്രീകൾക്ക് പരിരക്ഷ കൊടുക്കുന്നില്ല. മാത്രമല്ല പരിരക്ഷയല്ല മതങ്ങൾ നൽകേണ്ടത് തുല്യതയാണ്.അങ്ങനെ പറഞ്ഞാൽ പുതിയൊരു തർക്കം നമ്മുടെ ഇടയിൽ ഉന്നയിക്കും”

അതിന് ഷംസീർ ഇങ്ങനെ പറയുന്നു. ‘ഇസ്ലാം സ്ത്രീകൾക്ക് തുല്യത മാത്രമല്ല പുരുഷനേക്കാൾ, ഒരു പടി സ്വാതന്ത്ര്യം ചിലയിടങ്ങളിൽ നൽകുന്നുണ്ട്. അതാണ് ഇസ്ലാം.’ ഈ സംഭാഷണ ശകലവും സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇതോടെ കേരള സ്പീക്കർ ശരിക്കും എയറിലായി. എല്ലാമതങ്ങളും മിത്തുകൾ ആണെന്നും ശാസ്ത്രമാണ് സമൂഹ പുരോഗതിക്കുള്ള ഏറ്റവും നല്ല കാര്യം എന്നും ഒരു ഒറ്റവാക്ക് ഷംസീർ പറഞ്ഞാൽ തീരാവുന്ന പ്രശ്‌നമേയുള്ളൂ ഇത്. പക്ഷേ അത് പറഞ്ഞാൽ ന്യൂനപക്ഷ വോട്ടുപോവും. ദൈവനാമത്തിലല്ലാതെ ദൃഢ പ്രതിജഞ ചെയ്ത അധികാരമേറ്റ എംഎൽഎയാണ് ഷംസീർ. പക്ഷേ അദ്ദേഹത്തിനുപോലും വൺ സൈഡ് നവോത്ഥാനവാദത്തിന്റെ വക്താവായി മാറാനേ കഴിയുന്നുള്ളൂ. ഈ ഇരട്ടത്താപ്പാണ് കേരളം നേരിടുന്ന എറ്റവും വലിയ രാഷ്ട്രീയ പ്രതിസന്ധിയും.

മതങ്ങളെ തൂക്കിനോക്കുമ്പോൾ കൈ വിറയ്ക്കുന്ന രാഷ്ട്രീയ നേതാക്കളുടെ എണ്ണം കേരളത്തിൽ കൂടിക്കൂടി വരികയാണെന്ന വിമർശനത്തിന് പുതിയ ഉദാഹരണമാണ് ഷംസീറും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments