Saturday, February 24, 2024

HomeAstrologyജയ ജയ ജനനി ജനനി ജയ (കവിത)

ജയ ജയ ജനനി ജനനി ജയ (കവിത)

spot_img
spot_img

പി.എൻ വിശ്വനാഥൻ നായർ

അനന്തപുരി തൻ മധ്യത്തിൽ
ആറ്റുകാലിൻ തീരത്ത്
അമ്മയെ കണ്ടു വണങ്ങുന്നോർ
പൊങ്കാല കൊണ്ടു നിറയ്ക്കുന്നു

പുഴയൊഴുകും തീരത്ത്
പിറന്ന നാടിൻ മാറത്ത്,
കുളമ്പൂർ വാഴുും ഭഗവതിയെ
കണ്ടുവണങ്ങും ഭക്തന്മാർ

നാട്ടിൻ തൊടുകുറി ക്ഷേത്രത്തിൽ
വാഴും ദേവീ മംഗല്യേ
മംഗളദായിനീ രുദ്രാണീ
നമിക്കും ഞങ്ങൾ നിത്യേന

കാവിൽ കാണും ദേവികളും
പഴയാറിന്റെ ഭഗവതിയും
കൊല്ലൂർ വാഴും സരസ്വതിയും
കുമാരനല്ലൂർ ഹൈമവതിയും

ചോറ്റാനിക്കരയംബികയും
ചേർത്തല വസിക്കും കാർത്ത്യായനിയും
ചെമ്മനാടിൻ ശീലാവതിയും
കൊടുങ്ങല്ലൂരിൻ രൗദ്രവതിയും
കാടാമ്പുഴ രുദ്രാണിയും
ആവണംകോട്ടു സരസ്വതിയും

ഒന്നൊന്നായി മാറി വരുന്നു
തിരുനട തേടും ഭക്തന്മാർ
ഒന്നു നമിക്കാൻ വന്നീടാം
ശിവസുതദേവി വന്നാലും

നിൻ തിരുരൂപം കാണുമ്പോൾ
മുക്തി ലഭിക്കും ഭക്തർക്ക്
രുദ്രേ ഭദ്രേ അമ്മേ കാളീ
ജയ ജയ ജനനീ ജനനീ ജയ
ജയ ജയ ജനനീ ജനനീ ജയ

——————————-
ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങളും കവിതകളും
എഴുതാറുള്ള പി.എൻ വിശ്വനാഥൻ നായർ തലയോലപ്പറമ്പിൽ ജനിച്ചു.
തെക്കേ വാഴക്കുളം സഹകരണസംഘം സെക്രട്ടറി ആയിരുന്നു.
2004ൽ ഏറ്റവും നല്ല സഹകരണപ്രവർത്തകനുള്ള പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments