100 ശതമാനം എഥനോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ ഉടന്‍ വിപണി കീഴടക്കും. ഈ വര്‍ഷം ഓഗസ്റ്റ് മുതലാണ് എഥനോള്‍ നിര്‍മ്മിത വാഹനങ്ങള്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തുക.
ഇത് സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി പങ്കുവെച്ചിട്ടുണ്ട്.
നിലവില്‍, ബജാജ്, ടിവിഎസ്, ഹീറോ തുടങ്ങിയ വാഹന നിര്‍മ്മാതാക്കള്‍ എഥനോളില്‍ പ്രവര്‍ത്തിക്കുന്ന മോട്ടോര്‍ സൈക്കിളുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്.
60 ശതമാനം പെട്രോളിലും, 40 ശതമാനം വൈദ്യുതിയിലും ഓടുന്ന ടൊയോട്ടയുടെ ക്രാമി കാര്‍ പോലെ ഇനി 60 ശതമാനം എഥനോളിലും, 40 ശതമാനം വൈദ്യുതിയിലും ഓടുന്ന വാഹനങ്ങള്‍ ഇന്ത്യയില്‍ ഉടന്‍ അവതരിപ്പിക്കുന്നതാണ്. ഇത് ഗതാഗത രംഗത്തെ വന്‍ വിപ്ലവത്തിന് വഴിയൊരുക്കും.
എഥനോള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍ ചെലവ് കുറഞ്ഞതും, മലിനീകരണ രഹിതവുമാണെന്നതാണ് ഏറ്റവും ശ്രദ്ധേയം. കരിമ്ബില്‍ നിന്നാണ് എഥനോള്‍ ഉല്‍പ്പാദിപ്പിക്കുന്നത്