Friday, March 29, 2024

HomeBusinessഐ.ബി.എമ്മും പിരിച്ചുവിടലിന്; 3900 പേർക്ക് ജോലി പോകും

ഐ.ബി.എമ്മും പിരിച്ചുവിടലിന്; 3900 പേർക്ക് ജോലി പോകും

spot_img
spot_img

ജീവനക്കാരുടെ പിരിച്ചുവിടൽ പ്രഖ്യാപിച്ച്‌ ഐ.ബി.എമ്മും. 3900 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. സാമ്ബത്തിക വര്‍ഷത്തിലെ നാലാം പാദത്തില്‍ ലക്ഷ്യമിട്ട വരുമാനം കണ്ടെത്താനാകാതെ വരികയും ചില സ്വത്തുവകകള്‍ നഷ്ടപ്പെടുകയും ചെയ്തതോടെയാണ് സ്ഥാപനം ജീവനക്കാരെ പിരിച്ചുവിടുന്നത്.

പിരിച്ചു വിടല്‍ ജനുവരി-മാര്‍ച്ച്‌ കാലയളവില്‍ 300 ദശലക്ഷം ഡോളര്‍ ചെലവുണ്ടാക്കുമെന്ന് ഐ.ബി.എം പറഞ്ഞു. തൊഴിലാളികളെ പിരിച്ചുവിടുമെന്ന വാര്‍ത്ത ഓഹരി വിപണിയില്‍ കമ്ബനിക്ക് രണ്ട് ശതമാനം നഷ്ടമുണ്ടാക്കി.

കമ്ബനിയുടെ തൊഴിലാളികളില്‍ 1.5 ശതമാനം പേരെ മാത്രമാണ് പിരിച്ചുവിടുന്നത്. എന്നാല്‍ പിരിച്ചുവിടുന്നതിന്റെ എണ്ണം വിപണിയെ നിരാശരാക്കിയെന്നാണ് കരുതുന്നതെന്ന് ഇന്‍വെസ്റ്റിങ്. കോമിലെ സീനിയര്‍ അനലിസ്റ്റ് ജെസ്സി കോഹന്‍ പറഞ്ഞു. നിക്ഷേപകര്‍ കൂടുതല്‍ ചെലവ് ചുരുക്കല്‍ നടപടികള്‍ പ്രതീക്ഷിച്ചിരുന്നു.

ബിഗ് ടെക് മുതല്‍ വാള്‍ സ്ട്രീറ്റ് ബാങ്കിങ് ഭീമന്‍മാര്‍ വരെയുള്ള യു.എസ് കമ്ബനികള്‍ ആഗോള സാമ്ബത്തിക മാന്ദ്യത്തെ മികച്ച രീതിയില്‍ നേരിടാന്‍ വന്‍ തോതില്‍ ചെലവ് കുറക്കുമ്പോൾ ഐ.ബി.എമ്മിന്റെ ചെലവ് ചുരുക്കല്‍ വേണ്ട വിധത്തിലായില്ലെന്നാണ് വിദഗ്ധാഭിപ്രായം.

2022ല്‍ 10 ബില്യണ്‍ ഡോളര്‍ ലക്ഷ്യമിട്ടിടത്ത് 9.3 ബില്യണ്‍ ഡോളര്‍ മാത്രമേ വരുമാനമുണ്ടാക്കാന്‍ കമ്ബനിക്ക് സാധിച്ചുള്ളു. ദുര്‍ബലാവസ്ഥയില്‍ തന്നെയായിരിക്കും ഈ വര്‍ഷവും സാമ്ബത്തികം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments