മുംബൈ: ശീതളപാനീയ ബിസിനസിന് പിന്നാലെ ഐസ്ക്രീം വിപണിയിലും ചുവടുറപ്പിക്കാന്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്.
അതിന്‍റെ ഭാഗമായി ചില പ്രധാന ഏറ്റെടുക്കലുകള്‍ നടത്താനും കന്പനി പദ്ധതിയിടുന്നു. നേരത്തെ ഇന്ത്യയിലെ ശീതളപാനീയ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം ഉറപ്പിക്കുന്നതിനായി ശീതളപാനീയമായ കാന്പകോളയെ റിലയന്‍സ് വീണ്ടും മാര്‍ക്കറ്റിലെത്തിച്ചിരുന്നു.
ഐസ്ക്രീം വിപണിയില്‍ അമൂലുമായാണ് റിലയന്‍സിനു മത്സരിക്കേണ്ടിവരിക. കൂടാതെ മദര്‍ ഡയറിയും റിലയന്‍സിനു വലിയ വെല്ലുവിളിയാണ്. ഗുജറാത്തില്‍ നിന്ന് ആരംഭിക്കുന്ന ഇന്‍ഡിപെന്‍ഡന്‍സ് എന്ന ബ്രാന്‍ഡിന് കീഴില്‍ ഐസ്ക്രീം ഉത്പന്നങ്ങള്‍ അവതരിപ്പിക്കാനാണു പദ്ധതിയിടുന്നത്.
പുതിയ ബിസിനസിന്‍റെ ഭാഗമായി റിലയന്‍സ് റീട്ടെയില്‍ വെഞ്ച്വേഴ്സ് ലിമിറ്റഡില്‍ അമൂലിന്‍റെ മുന്‍ മാനേജിംഗ് ഡയറക്ടര്‍ രൂപീന്ദര്‍ സിംഗ് സോധിയെ അടുത്തിടെ നിയമിച്ചിരുന്നു. ഐസ്ക്രീം-പാലുത്പന്ന വിപണിയില്‍ മുന്‍തൂക്കം കെട്ടിപ്പടുക്കാന്‍ റിലയന്‍സിനെ സഹായിക്കുകയാണ് സോധിയുടെ ചുമതല.