മുംബൈ: ഇന്ത്യയിലെ ആദ്യത്തെ ആപ്പിള്‍ സ്റ്റോര്‍ മുംബൈയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഉദ്ഘടനത്തോടനുബന്ധിച്ച് ആപ്പിള്‍ സി ഇ ഒ ടിം കുക്ക് അടക്കമുള്ളവര്‍ മുംബൈയിലെത്തി.
ആരാധകരുടെ വമ്ബന്‍ സ്വീകരണമാണ് ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യത്തെ റീട്ടെയില്‍ സ്റ്റോറിന് ലഭിച്ചത്. മുംബൈയിലെ ബാന്ദ്ര കുര്‍ള കോംപ്ലക്സില്‍ മണിക്കൂറുകളോളം കാത്തിരുന്ന ആരാധകര്‍ക്കായി ആപ്പിള്‍ സിഇഒ ടിം സ്റ്റോറിന്റെ വാതില്‍ തുറന്നുകൊടുത്തു. ആപ്പിളിന്റെ ഇന്ത്യയിലെ രണ്ടാമത്തെ റീട്ടെയില്‍ സ്റ്റോര്‍ വ്യാഴാഴ്ച ദേശീയ തലസ്ഥാനമായ ദില്ലിയില്‍ തുറക്കും.
ഇന്ത്യയിലെ ഞങ്ങളുടെ ആദ്യത്തെ സ്റ്റോര്‍ തുറക്കുന്നതില്‍ ഞങ്ങള്‍ വളരെ ആവേശത്തിലാണ്. മുംബൈയിലെ ജനങ്ങളുടെ ഊര്‍ജ്ജം സന്തോഷം നല്‍കുന്നതായും ആപ്പിള്‍ സിഇഒ ടിം കുക്ക് പറഞ്ഞു.
മുംബൈയില്‍ ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ ജിയോ വേള്‍ഡ് ഡ്രൈവ് മാളിലാണ് ആപ്പിളിന്റെ സ്റ്റോര്‍ ആരംഭിച്ചത്. മുംബൈയിലെ ടാക്‌സികളുടെ മാതൃകയിലാണ് സ്റ്റോര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ആപ്പിള്‍ ബി.കെ.സി (ബാന്ദ്ര കുര്‍ളാ കോംപ്ലക്‌സ്) എന്നാണ് ഇന്ത്യയിലെ ആദ്യ സ്റ്റാറിന്റെ പേര് കമ്ബനി വെബ്സൈറ്റില്‍ ആപ്പിള്‍ രേഖപ്പെടുത്തിയിരിക്കുന്നത്