Friday, November 15, 2024

HomeBusinessകുത്തിയൊലിച്ചെത്തിയ മഴ വെള്ളത്തിൽ ഒലിച്ചുപോയത് രണ്ടര കോടിയുടെ സ്വര്‍ണാഭരണങ്ങള്‍

കുത്തിയൊലിച്ചെത്തിയ മഴ വെള്ളത്തിൽ ഒലിച്ചുപോയത് രണ്ടര കോടിയുടെ സ്വര്‍ണാഭരണങ്ങള്‍

spot_img
spot_img

അതിശക്തമായ മഴയില്‍ മല്ലേശ്വരം നയൻത് ക്രോസിലെ നിഹാൻ ജുവലറിയില്‍ നിന്ന് രണ്ടരക്കോടിയുടെ സ്വര്‍ണവും പണവും ഒലിച്ചുപോയതായി പരാതി.

ജുവല്ലറിയിലുണ്ടായിരുന്ന 80 ശതമാനം ആഭരണങ്ങളും പണവുമാണ് ഫര്‍ണിച്ചറുകളുമാണ് ഒലിച്ചുപോയത്. അപ്രതീക്ഷിതമായി മഴവെള്ളം കുത്തിയൊലിച്ചതിനാല്‍ ഷട്ടര്‍ പോലും അടയ്ക്കാൻ കഴിയാതെ വന്നത് വൻ നാശനഷ്ടത്തിന് ഇടയാക്കി.

കണ്ണടച്ചുതുറക്കുന്ന വേഗത്തിലാണ് കടയില്‍ വെള്ളവും മാലിന്യവും നിറഞ്ഞത്. ഇതോടെ ഉടമയും ജോലിക്കാരും ജീവനും കൊണ്ടോടി. കുത്തിയൊലിച്ചെത്തിയ വെള്ളത്തില്‍ ഷോക്കേസുകളില്‍ നിരത്തിവച്ചിരുന്ന ആഭരണങ്ങളടക്കം ഒഴുകിപോയി. വെള്ളത്തിന്റെ ശക്തിയില്‍ ഷോറൂമിന്റെ പിറകുവശത്തെ വാതില്‍ തുറന്നതോടെ മുഴുവന്‍ ആഭരണങ്ങളും നഷ്ടമായി.

അതേസമയം, സംസ്ഥാനത്ത് നാശം വിതച്ച്‌ വേനല്‍മഴ ശക്തമായി തുടരുന്നതോടെ മരണം ഏഴായി ഉയര്‍ന്നു. ബെംഗളൂരുവില്‍ മാത്രം മഴ കവര്‍ന്നത്
2 ജീവനുകളാണ്. അടിപ്പാതകളില്‍ തങ്ങിനില്‍ക്കുന്ന വെള്ളം പമ്ബ് ചെയ്തു നീക്കുന്നുണ്ട്. കൂടാതെ പുറമേ ചെളിയും മണ്ണും നിറഞ്ഞ് അടഞ്ഞുകിടക്കുന്ന ഓടകള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ വൃത്തിയാക്കുന്നു .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments