Friday, October 18, 2024

HomeBusiness2020ൽ ജോലി നഷ്ടമായപ്പോൾ സ്വന്തമായി സംരംഭം തുടങ്ങിയ 31കാരൻ പ്രതിമാസം നേടുന്നത് 40 ലക്ഷത്തോളം രൂപ

2020ൽ ജോലി നഷ്ടമായപ്പോൾ സ്വന്തമായി സംരംഭം തുടങ്ങിയ 31കാരൻ പ്രതിമാസം നേടുന്നത് 40 ലക്ഷത്തോളം രൂപ

spot_img
spot_img

ഇന്നത്തെ കാലത്ത് ജോലി നഷ്ടപ്പെടുകയെന്നത് വളരെ സാധാരണമായ ഒരു കാര്യമായി മാറിയിരിക്കുകയാണ്. മികച്ച ശമ്പളത്തോടെ ഉയർന്ന തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് പോലും ഒരു മുന്നറിയിപ്പുമില്ലാതെ ജോലി നഷ്ടപ്പെട്ട് പോവാറുണ്ട്. പെട്ടെന്നൊരു സുപ്രഭാതത്തിൽ വരുമാനം നിലച്ചാൽ ചെലവുകൾക്ക് പണം കണ്ടെത്തുകയെന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. വലിയ പ്രതിസന്ധിയിലൂടെയായിരിക്കും അത്തരം ഘട്ടങ്ങളിൽ ആളുകൾ കടന്നുപോവുക.

ഇംഗ്ലണ്ടിൻെറ തലസ്ഥാന നഗരിയായ ലണ്ടനിൽ ജീവിക്കുന്ന ആൽഫ്രഡ് സാഡേയ് 2020ൽ ജോലി നഷ്ടപ്പെട്ടപ്പോൾ നേരിട്ടത് കടുത്ത പ്രതിസന്ധിയാണ്. എന്നാൽ വിഷമിച്ച് ഇരിക്കാൻ അദ്ദേഹം തയ്യാറായില്ല. പകരം സ്വന്തമായി എന്തെങ്കിലും തുടങ്ങാനായിരുന്നു ശ്രമം. അത് വിജയിപ്പിക്കാൻ സാധിച്ചപ്പോൾ ഇന്ന് ആൽഫ്രഡിന് മാസം സമ്പാദിക്കുന്നത് മാസം ഏകദേശം 38 ലക്ഷം രൂപയാണ്.

നല്ല ശമ്പളത്തിൽ ജോലി ചെയ്യുകയായിരുന്ന ആൽഫ്രഡിന് ആദ്യം ജോലി നഷ്ടപ്പെട്ടത് ഉൾക്കൊള്ളാൻ സാധിച്ചിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി അദ്ദേഹത്തെ വല്ലാതെ വലച്ചു. എന്നാൽ കയ്യിലുണ്ടായിരുന്ന പണം വെച്ച് ഒരു ബിസിനസ് തുടങ്ങാൻ അദ്ദേഹം തീരുമാനിച്ചു. ഏകദേശം 25000 പൌണ്ടാണ് (26 ലക്ഷം രൂപ) സേവിങ്സ് ആയി ഉണ്ടായിരുന്നത്. റിയൽ എസ്റ്റേറ്റ് മേഖലയിൽ ഒരു കൈനോക്കാനാണ് ആൽഫ്രഡ് തീരുമാനിച്ചത്. കൈവശമുണ്ടായിരുന്ന പണം ഉപയോഗിച്ച് ഒരു കെട്ടിടം വാങ്ങി അത് വാടകയ്ക്ക് കൊടുത്തു. അവിടെ നിന്നാണ് എല്ലാത്തിൻെറയും തുടക്കം.

ഇന്ന് ഏകദേശം 9 കെട്ടിടങ്ങളാണ് ആൽഫ്രഡിൻെറ കൈവശമുള്ളത്. ഇവയ്ക്കെല്ലാം കൂടി ഏകദേശം 4.5 മില്യൺ പൗണ്ട് (ഏകദേശം 470 കോടി രൂപ) മൂല്യം വരും. പ്രതിമാസം കുറഞ്ഞത് 34000 പൌണ്ട് (38 ലക്ഷം രൂപ) വരുമാനം ആൽഫ്രഡിന് ലഭിക്കുന്നുണ്ട്. കഠിനാധ്വാനം കൊണ്ട് മാത്രമാണ് തനിക്ക് ഇന്ന് ഈ നിലയിൽ എത്താൻ സാധിച്ചിരിക്കുന്നതെന്ന് ആൽഫ്രഡ് ഫോർബ്സ് മാഗസിനോട് പറഞ്ഞു.

“ജോലി നഷ്ടപ്പെട്ടതിന് ശേഷം ജീവിതം ഒട്ടും എളുപ്പമായിരുന്നില്ല. ഇത്തരത്തിൽ ഒരു തിരിച്ചുവരവ് നടത്താൻ വല്ലാതെ കഷ്ടപ്പെട്ടിട്ടുണ്ട്. സുഹൃത്തുക്കൾക്കും കുടുംബത്തിനുമൊപ്പം അധികം സമയമൊന്നും ചെലവഴിക്കാതെ കഠിനാധ്വാനം ചെയ്താണ് പുതിയ സംരംഭം തുടങ്ങിയത്. ഇന്ന് അതിനുള്ള പ്രതിഫലം ലഭിക്കുന്നുണ്ട്,” ആൽഫ്രഡ് വ്യക്തമാക്കി.

ഇന്ന് 31 വയസ്സുള്ള ആൽഫ്രഡ് തൻെറ 25ാം വയസ്സിലാണ് ആദ്യത്തെ വീട് വാങ്ങിക്കുന്നത്. ഏകദേശം 3 കോടി രൂപ വിലവരുന്ന ഒരു വീടാണ് അദ്ദേഹം വാങ്ങിച്ചത്. ഇത്രയും തുകയുടെ വീട് വാങ്ങിയതിൽ പിന്നീട് അദ്ദേഹത്തിന് ഖേദം തോന്നി. ജോലി നഷ്ടപ്പെട്ടതോടെയാണ് അത് ശരിക്കും മനസ്സിലാക്കിയത്. എന്നാൽ പിന്നീട് റിയൽ എസ്റ്റേറ്റ് ബിസിനസിൽ ഒരു കൈ നോക്കാൻ തന്നെയാണ് ആൽഫ്രഡ് തീരുമാനിച്ചത്. അത് വിജയം കാണുകയും ചെയ്തു.

സംരംഭം തുടങ്ങിയ ആദ്യഘട്ടത്തിൽ മുടക്കുമുതൽ കണ്ടെത്താൻ അൽപം ബുദ്ധിമുട്ട് ഉണ്ടായിരുന്നു. എന്നാൽ നിക്ഷേപകരുടെ സഹായം തേടിയതോടെ പണം വരാൻ തുടങ്ങി. ആവശ്യത്തിന് പണം ലഭിച്ചതോടെ പദ്ധതിയിട്ടത് പോലെ സംരംഭം തുടങ്ങി. ഇന്ന് അത് വൻവിജയമായി മാറുകയും ചെയ്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments