Saturday, July 27, 2024

HomeNewsKeralaചേര്‍ത്തലയില്‍ ഭാര്യയെ നടുറോഡില്‍ ഭര്‍ത്താവ് കുത്തിക്കൊന്നു; പ്രതി ഓടി രക്ഷപ്പെട്ടു

ചേര്‍ത്തലയില്‍ ഭാര്യയെ നടുറോഡില്‍ ഭര്‍ത്താവ് കുത്തിക്കൊന്നു; പ്രതി ഓടി രക്ഷപ്പെട്ടു

spot_img
spot_img

ചേർത്തല: ചേര്‍ത്തല പള്ളിപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു. ചേന്നംപള്ളിപ്പുറം പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ വലിയവെളി അമ്പിളിയാണ് കൊല്ലപ്പെട്ടത്. തിരുനല്ലൂര്‍ സഹകരണ സംഘത്തിലെ കളക്ഷന്‍ ഏജന്റാണ് അമ്പിളി. ഇന്ന് വൈകിട്ട് 6.30 ഓടെയാണ് സംഭവം.

പള്ളിച്ചന്തക്ക് സമീപം വെച്ചാണ് ഭര്‍ത്താവ് രാജേഷ് അമ്പിളിയെ കുത്തിയത്. ഗുരുതരമായി പരിക്കേറ്റ അമ്പിളിയെ ചേര്‍ത്തല കെ.വി. എം. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. കുത്തിയ ശേഷം പ്രതി രക്ഷപെട്ടു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവർ തമ്മിൽ വഴക്കുണ്ടായിരുന്നു. ജലഗതാഗത വകുപ്പ് ജീവനക്കാരനാണ് രാജേഷ്. മക്കള്‍: രാജലക്ഷ്മി, രാഹുല്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments