Sunday, June 16, 2024

HomeBusinessചരിത്രത്തിലാദ്യമായി 55,000 കടന്ന് സ്വർണവില

ചരിത്രത്തിലാദ്യമായി 55,000 കടന്ന് സ്വർണവില

spot_img
spot_img

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി പവന് 55,000 കടന്ന് സ്വര്‍ണവില. ഇന്ന് വന്‍ വര്‍ധനവാണ് സ്വർണവിലയിൽ രേഖപ്പെടുത്തിയത്. കേരളത്തിൽ ഇന്ന് ഒരു പവന് 55,120 രൂപയാണ്. ഗ്രാമിന് 6890 രൂപയും.പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് ഇന്ന് വർധിച്ചത്. ഈ മാസം മാത്രം 2600 രൂപയാണ് പവന് വര്‍ധിച്ചിട്ടുള്ളത്. വരും ദിവസങ്ങളിലും സ്വർണവില കുതിപ്പ് തുടരുമെന്നാണ് വിലയിരുത്തൽ.ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 52,440 രൂപയായിരുന്നു. മെയ് ഒന്നിനായിരുന്നു ഈ വില രേഖപ്പെടുത്തിയത്. പിന്നീടിങ്ങോട്ട് വില വർധിച്ച് പുതിയ ഉയരത്തിലേക്ക് എത്തുകയായിരുന്നു.

ഓഹരി വിപണിയില്‍ ഉണ്ടായ ചലനങ്ങളും അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് വിലയെ സ്വാധീനിക്കുന്നത്. മാർച്ച് മാസം 29ന് ആണ് ആദ്യമായി സ്വര്‍ണവില 50,000 കടന്നത്. അന്ന് ഒറ്റയടിക്ക് 440 രൂപ വര്‍ധിച്ച് 50,400 രൂപയായാണ് സ്വര്‍ണവില ഉയര്‍ന്നത്.ഓരോ ദിവസത്തെയും ഡോളർ വില, രൂപയുടെ വിനിമയ നിരക്ക്, രാജ്യാന്തര വിലയ്ക്കനുസരിച്ച് ഇന്ത്യയിൽ 24 കാരറ്റ് സ്വർണത്തിന്റെ ബാങ്ക് നിരക്ക്, മുംബൈയിൽ ലഭ്യമാകുന്ന സ്വർണത്തിന്റെ നിരക്കുകൾ ഇതെല്ലാം അവലോകനം ചെയ്താണ് ഓരോ ദിവസത്തെയും സ്വർണവില നിശ്ചയിക്കുന്നത്.വിവാഹ ആവശ്യങ്ങള്‍ക്കായി സ്വർണം വാങ്ങാൻ കാത്തിരുന്നവരാണ് ഈ കുതിപ്പിൽ നിരാശരായത്. എന്നാൽ വിവാഹ ആവശ്യത്തിനായി സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ജുവലറികള്‍ അനുവദിക്കുന്ന അഡ്വാന്‍സ് ബുക്കിങ് സംവിധാനം ഉപയോഗപ്പെടുത്താം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments