ലിൻഡ യാക്കരിനോ ട്വിറ്റര്‍ സിഇഒ ആയി ചുമതലയേറ്റു. എൻബിസി യൂണിവേഴ്സലിലെ മുൻ ഉദ്യോഗസ്ഥയായ ലിൻഡ തന്റെ ലിങ്ക്ഡ് ഇൻ പ്രൊഫൈലില്‍ ട്വിറ്ററില്‍ ചുമതലയേറ്റ വിവരം വ്യക്തമാക്കി. ഇലോണ്‍ മസ്‌ക് ട്വിറ്ററിന്റെ ചീഫ് ടെക്നോളജി ഓഫീസര്‍, എക്സിക്യൂട്ടീവ് ചെയര്‍മാൻ എന്നീ നിലകളില്‍ ഇനി പ്രവര്‍ത്തിക്കും.കഴിഞ്ഞ മാസമായിരുന്നു ലിൻഡയെ ട്വിറ്ററിന്റെ സിഇഒ ആയി തിരഞ്ഞെടുത്ത വിവരം മസ്‌ക് അറിയിച്ചത്. നേരത്തെ തന്നെ ലിൻഡയുടെ ട്വിറ്റര്‍ അക്കൗണ്ട് ട്വിറ്ററിന്റെ ഔദ്യോഗിക ഹാന്റിലുമായി ബന്ധിപ്പിച്ചിരുന്നു. ലിൻഡയുടെ ട്വിറ്റര്‍ ഹാന്റിലില്‍ വെരിഫൈഡ് ചിഹ്നത്തോടൊപ്പം ഇപ്പോള്‍ ട്വിറ്റര്‍ ലോഗോയും കാണാം.
2022 ഒക്ടോബറില്‍ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതു മുതല്‍, മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ ചില സമൂലമായ മാറ്റങ്ങളിലൂടെയാണു കടന്നുപോയിക്കൊണ്ടിരിക്കുന്നത്. സിഇഒ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം കമ്ബനി ചെയര്‍മാൻ ഇലോണ്‍ മസ്‌കിന് നന്ദിയറിയിച്ച് ലിൻഡ ട്വീറ്റ് ചെയ്തിരുന്നു. മസ്‌കിന്റെ ഭാവിയിലേക്കുള്ള കാഴ്ചപ്പാടുകളും ആദര്‍ശങ്ങളുമാണ് തന്നെ പ്രചോദിപ്പിച്ചുവെന്നും മസ്‌കിന്റെ ആശയങ്ങള്‍ പ്രാവര്‍ത്തികമാകുന്ന വിധത്തിലുള്ള മാറ്റങ്ങള്‍ ട്വിറ്ററില്‍ കൊണ്ടു വരാൻ മസ്‌കിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും ലിൻഡ കുറിച്ചു.
ഇലോണ്‍ മസ്‌ക് തന്നെയാണ് ലിൻഡയെ പുതിയ സിഇഒ ആയി നിയമിച്ച വിവരം ആദ്യം പുറത്തുവിട്ടത്.