Friday, April 19, 2024

HomeCanadaകാനഡയിലെ കേരളം തണുത്തുവിറയ്ക്കുന്നു

കാനഡയിലെ കേരളം തണുത്തുവിറയ്ക്കുന്നു

spot_img
spot_img

ഷിബു കിഴക്കേകുറ്റ്

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ വാന്‍കൂവറും വിറ്റോറിയ ഐലന്‍ഡും വര്‍ഷങ്ങള്‍ക്കുശേഷം മഞ്ഞില്‍ മുങ്ങിപ്പോയി. കാനഡയിലെ ഏറ്റവും നല്ല സ്ഥലം ആണ് വിറ്റോറിയും വാന്‍കൂവറും . മൂന്ന് നാല് മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ വലിയ ചൂടായിരുന്നു ഇപ്പോള്‍ ഇവിടെ വലിയ മഞ്ഞും കാലാവസ്ഥകള്‍ മാറിമറിയുന്നു

കേരളം എങ്ങനെ കിടക്കുന്നു അങ്ങനെതന്നെ കിടക്കുന്നു ഒരു ഭൂപ്രകൃതിയാണ് വിറ്റോറിയ ഐലന്‍ഡ് എന്റെ പ്രത്യേകത ബ്രിട്ടീഷ് കൊളംബിയയുടെ തലസ്ഥാനം കൂടിയായ വിറ്റോറിയ കാനഡയിലെ ഏറ്റവും വിലയേറിയ സ്ഥലങ്ങളിലൊന്നാണ് .

നാലു സൈഡും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ഈ സ്ഥലത്തേക്ക് വരണമെങ്കില്‍ വിമാനത്തിലോ അല്ലെങ്കില്‍ ബോട്ടില്‍ കൂടിയേ വരാന്‍ പറ്റുകയുള്ളൂ .റിട്ടയര്‍മെന്റ് ലൈഫിന് വേണ്ടിയാണ് ഒത്തിരി ആളുകള്‍ ഈ പ്രദേശത്തേക്ക് കുടിയേറിപാര്‍ക്കുന്നത് .ഈയടുത്ത കാലങ്ങളിലായി എല്ലാ സ്ഥലങ്ങളില്‍ നിന്നും കുട്ടികള്‍ ഇവിടെ പഠിക്കാന്‍ ആയിട്ട് വരുന്നുണ്ട് ഒപ്പം കേരളത്തില്‍ നിന്നും

വിക്ടോറിയയില്‍ നിന്ന് അല്പം മാറി താമസിച്ചാല്‍ വിലയും കുറവുണ്ട് വീടുകള്‍ക്ക് അതുകൊണ്ട് മലയാളികള്‍ ഐലന്‍ഡിലെ പല ഭാഗങ്ങളിലായി ചിതറിക്കിടക്കുന്നു.

കാനഡയില്‍ വന്നാല്‍ ഒന്ന് കാണേണ്ടതു തന്നെയാണ് വിറ്റോറിയ . ലോകത്തിലെ ഏറ്റവും വിലയേറിയ യാത്രാ കപ്പലുകള്‍ അടുക്കുന്ന സ്ഥലം കൂടിയാണ് . ഇന്നിവിടെ കൊറോണ മൂലം കപ്പലുകള്‍ അടുക്കുന്നില്ല ടൂറിസ്റ്റുകളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിക്കുന്ന സ്ഥലം കൂടിയാണ് .കാനഡയില്‍ വന്നാല്‍ ഈ സ്ഥലങ്ങള്‍ ഒന്നും കാണാതെ പോകുന്നത് വളരെ നഷ്ടമായി പോകും ഓരോ യാത്രക്കാരനും

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments