ഒട്ടാവ:: കാനഡുടെ പ്രധാനമന്ത്രി പദവി രാജിവെച്ച ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരക്കാരനെ കണ്ടെത്താന്‍ പാടുപെട്ട് ലിബറല്‍ പാര്‍ട്ടി. വിദേശകാര്യ മന്ത്രി മെലനി ജോളി, ധനകാര്യമന്ത്രി ഡൊമിനിക് ലെബ്ലാ, കാബിനറ്റ് മന്ത്രി അനിറ്റ ആനന്ദ് എന്നിവര്‍ നേതൃസ്ഥാനത്തേയ്ക്ക് ഇല്ലെന്നു നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ തൊഴില്‍ മന്ത്രി സ്റ്റീവന്‍ മക് കിനോണിന്റെ പേര് സജീവമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ അടുത്ത നേതാവാകാന്‍ താന്‍ മത്സര രംഗത്തേക്കില്ലെന്നാണ് സ്റ്റീവന്‍ മക് കിനോണും വ്യക്തമാക്കി.
ലിബറല്‍ പാര്‍ട്ടിക്ക് ഏറ്റവും അനുഭവസമ്പന്നനും ഇംഗ്ലീഷും ഫ്രഞ്ചും സംസാരിക്കാന്‍ കഴിയുന്ന വിവേചനാധികാരവുമുള്ള ഒരു നേതാവിനെയാണ് ആവശ്യമെന്നാണ് ഗാറ്റിനോ എംപിയായ മക് കിനോണ്‍ അഭിപ്രായപ്പെട്ടത്.
നേതൃത്വത്തിനായി മത്സരിക്കുന്നതിനുപകരം, മന്ത്രിയെന്ന നിലയില്‍ തന്റെ നിലവിലെ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താല്പര്യം. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയ്ക്ക് പകരക്കാരനായി ഏറ്റവും മികച്ച വ്യക്തിയെ തിരഞ്ഞെടുക്കാന്‍ തന്റെ എല്ലാ സഹായവും ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇനി പുതിയ നേതാവ് ആരായിരിക്കണമെന്നറിയാന്‍ പാര്‍ട്ടിയുടെ ഔദ്യോഗീക പ്രഖ്യാപനം നടക്കുന്ന മാര്‍ച്ച ഒന്‍പതു വരെ കാത്തിരിക്കണം
ട്രൂഡോയ്ക്ക് പകരക്കാരനെ കണ്ടെത്താന്‍ പാടുപെട്ട് കനേഡിയന്‍ ലിബറല്‍ പാര്‍ട്ടി
RELATED ARTICLES