Sunday, May 19, 2024

HomeCanadaകാനഡ പിയേഴ്സൺ വിമാനത്താവളത്തിൽ 20 മില്യൺ വില വരുന്ന സ്വർണവും 2 .5...

കാനഡ പിയേഴ്സൺ വിമാനത്താവളത്തിൽ 20 മില്യൺ വില വരുന്ന സ്വർണവും 2 .5 മില്യൺ കറൻസിയും കവർന്ന സംഭവത്തിൽ ഇന്ത്യക്കാർ ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിൽ

spot_img
spot_img

ടൊറണ്ടോ: ഇരുപത് മില്യൺ ഡോളർ വില വരുന്ന സ്വർണവും രണ്ടര മില്യൺ കറൻസികളും കവർച്ച ചെയ്ത സംഭവത്തിൽ കവർന്ന സംഭവത്തിൽ രണ്ട് ഇന്ത്യക്കാർ ഉൾപ്പെടെ അഞ്ചു പേർ അറസ്റ്റിൽ . കാനഡയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്വർണ കവർച്ചയിൽ അറസ്റ്റ് ചെയ്യപ്പെട്ട അഞ്ചു ദക്ഷിണേഷ്യക്കാരിൽ . ബ്രാംപ്ടണിൽ നിന്നുള്ള എയർ കാനഡ ജീവനക്കാരൻ പരംപാൽ സിദ്ധു (54), ടൊറോന്റോയ്ക്കടുത്ത ഓക്‌വില്ലിൽ നിന്നുള്ള അമിത് ജലോട്ട (40) എന്നിവരാണ് ഇന്ത്യക്കാരെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ ചൊവാഴ്ചയാണ് 20 മില്യൺ ഡോളർ വിലവരുന്ന 600 സ്വർണ ബാറുകളും 2.5 മില്യന്റെ വിദേശ കറൻസിയും പിയേഴ്‌സൺ ഇന്റർനാഷണൽ എയർപോർട്ട് ഡിപ്പോയിൽ നിന്നു മോഷ്ടിക്കപ്പെട്ടത്. . അമ്മദ് ചൗധുരി (43), അലി റാസ (37), പ്രസാദ് പരമലിംഗം (35) എന്നിവരാണ് മറ്റു പ്രതികൾ. എയർ കാനഡ ജീവനക്കാരൻ ആയിരുന്ന സിമ്രാൻ പ്രീത് പനേസറിനു വേണ്ടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മ

റ്റു രണ്ടു പേർക്ക് വേണ്ടിയും. മയാമിയിലുള്ള ബ്രിങ്ക് എന്ന കമ്പനിയെ സ്വിസ് ബാങ്കുകൾ സുരക്ഷയ്ക്ക് നിയോഗിച്ചിരുന്നു. അവർ സൂറിക്കിൽ നിന്നു ചരക്കുകൾ എത്തിച്ചു ടൊറോന്റോ വിമാനത്താവളത്തിലെ ഡിപ്പോയിൽ സൂക്ഷിച്ചു. ബാങ്ക് നോട്ട്, സ്വർണ ബാർ എന്നിങ്ങനെ രേഖപ്പെടുത്തിയിരുന്നു. മൂന്നു മണിക്കൂർ കഴിഞ്ഞപ്പോൾ അജ്ഞാതനായ ഒരാൾ വ്യാജ വെയ് ബില്ലുകൾ ഹാജരാക്കി ചരക്കു ആവശ്യപ്പെട്ടു. അൽപ സമയത്തിനുള്ളിൽ സ്വർണവും വിദേശ കറൻസിയും അയാളുടെ വാഹനത്തിൽ കയറ്റി.

രാത്രി 9:30നു ബ്രിങ്ക് ജീവനക്കാർ ചരക്കു ഏറ്റു വാങ്ങാൻ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് അത് അപ്രത്യക്ഷമായി എന്നു കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments