ടൊറന്റോ: പ്രവാസികാര്യ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് പ്രതീക്ഷയ്ക്കു വകനല്‍കുന്നുവെന്ന് കനേഡിയന്‍ മലയാളി ഐക്യവേദി. തുടര്‍ച്ചയായ രണ്ടാം തവണയും അധികാരത്തിലെത്തി ചരിത്രം കുറിച്ച പിണറായി സര്‍ക്കാരില്‍ പ്രവാസികാര്യ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്നത് പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതായി ലോക കേരള സഭാംഗവും കാനഡയിലെ മലയാളി സംഘടനകളുടെ ഐക്യവേദിയായ നാഷണല്‍ ഫെഡറേഷന്‍ ഓഫ് കനേഡിയന്‍ മലയാളി അസോസിയേഷന്‍ ഇന്‍ കാനഡയുടെ നാഷണല്‍ പ്രസിഡന്റുമായ കുര്യന്‍പ്രക്കാനം പറഞ്ഞു.
മുഖ്യമന്ത്രിയെ പ്രവാസിലോകത്തിന്റെ ഈ വഷയത്തിലുള്ള സന്തോഷം അറിയിക്കുന്നതായും ഫൊക്കാന രാഷ്ട്രീയ കാര്യാ സമതി ചെയര്‍മാന്‍ കൂടിയായ കുര്യന്‍ പ്രക്കാനം പറഞ്ഞൂ. പ്രവാസികള്‍ക്കായി സര്‍ക്കാര്‍ ചെയ്യുന്ന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വളരെ പ്രശംസനീയമാണെന്ന് നാഫ്തമ കാനഡയുടെ നാഷണല്‍ ജനറല്‍ സെക്രട്ടറി പ്രസാദ് നായരും നാഷണല്‍ വൈസ് പ്രസിഡണ്ട് അജു പിലിപ്പും അറിയിച്ചു.
സര്‍ക്കാരിന് എല്ലാവിധ ആശംസയും അറിയിക്കുന്നതായി NFMA Canada എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് രാജശ്രീ നായര്‍ നാഷണല്‍ വൈസ് പ്രസിഡണ്ട് സുമന്‍ കുര്യന്‍, സിജോ ജോസഫ് നാഷണല്‍ സെക്രട്ടറിമാരായ ജോജി തോമസ്, മനോജ് ഇടമന, ജോണ്‍ നൈനാന്‍, തോമസ് കുര്യന്‍, സജീവ് ബാലന്‍. നാഷണല്‍ ജോയിന്റ് സെക്രട്ടറി എബ്രഹാം ഐസക്ക്. ട്രഷറര്‍ സോമന്‍ സക്കറിയ, ജോയിന്‍ ട്രഷറര്‍ സജീബ് കോയ, ജെയ്‌സണ്‍ ജോസഫ്, ടിനോ വെട്ടം, നാഷണല്‍ കമ്മറ്റി അംഗങ്ങളായ ബിജു ജോര്‍ജ്, ഗിരി ശങ്കര്‍, അനൂപ് എബ്രഹാം, സിജു സൈമണ്‍, ജാസ്മിന്‍ മാത്യു, ജെറി ജോയ്, ജിനീഷ് കോശി, അഖില്‍ മോഹന്‍. ജൂലിയന്‍ ജോര്‍ജ്, മനോജ് കരാത്ത, ഇര്‍ഫാത് സയ്ദ്,ഫിലിക്‌സ് ജെയിംസ്, സന്തോഷ് മേക്കര, സഞ്ജയ് ചരുവില്‍, ജെറിന്‍ നെറ്റ്കാട്ട് എന്നിവര്‍ അറിയിച്ചു.