ടോറന്റോ: ഒഐസിസി കാനഡ യൂത്ത് വിങ് നിലവിൽ വന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ അംഗീകാരത്തോടെ ഗ്ലോബൽ കമ്മിറ്റി ചെയർമാൻ കുമ്പളത്ത് ശങ്കരപിള്ളയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
പുതിയ നേതൃത്വത്തിന് ആശംസകളും പിന്തുണയും നേരുന്നതായും കാനഡയിലെ മലയാളി സമൂഹത്തെ ചേർത്തു നിർത്തി ഒഐസിസിയെ ശക്തമാക്കാൻ പുതിയ യുവ നേതൃത്വത്തിന് കഴിയട്ടെയെന്നും ഒഐസിസി കാനഡ പ്രസിഡന്റ് പ്രിൻസ് കാലായിൽ പറഞ്ഞു.
ഭാരവാഹികൾ :
എൽദോസ് ഏലിയാസ് (പ്രസിഡന്റ്), അഭിജിത്ത് ശ്രീവത്സൻ (വൈസ്.പ്രസിഡന്റ്), അജിൻ വർഗീസ് കൊന്നാൽ (ജനറൽ സെക്രട്ടറി), ബേസിൽ മോട്ടി (സെക്രട്ടറി), സ്‌റ്റീവ് സുരേഷ് (കൺവീനർ), എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ – ബേസിൽ വർഗീസ്, അൽഫാസ് റഹ്മാൻ, അൻസൺ കെ.മാത്യു, ജെനിൻ ഷാജി ജോർജ്, ജോസ് കുട്ടി ഷാജു, സ്റ്റീവ് മാത്യൂസ്.