Tuesday, June 25, 2024

HomeCanadaനോര്‍ക്ക - കാനഡ നഴ്സിങ് റിക്രൂട്ട്മെന്റ്. ആദ്യസംഘത്തില്‍ കാനഡയിലെത്തുന്നത് 13 പേര്‍

നോര്‍ക്ക – കാനഡ നഴ്സിങ് റിക്രൂട്ട്മെന്റ്. ആദ്യസംഘത്തില്‍ കാനഡയിലെത്തുന്നത് 13 പേര്‍

spot_img
spot_img

കേരളത്തില്‍ നിന്നുളള നഴ്സിങ് പ്രൊഫഷണലുകള്‍ക്കായി നോര്‍ക്ക റൂട്ട്സ് – കാനഡയിലെ ന്യൂ ഫോണ്ട്ലന്‍ഡ് & ലാബ്ര‍‍ഡോര്‍ പ്രവിശ്യയിലേയ്ക്ക് റിക്രൂട്ട്മെന്റ് സംഘടിപ്പിച്ചിരുന്നു. ഇതുവഴി 190 പേരെയാണ് ഇതുവരെ തെരഞ്ഞെടുത്തത്. ഇവരില്‍ കാനഡയിലേയ്ക്ക് പോകുന്ന 13 പേരുടെ ആദ്യസംഘത്തിന്റെ ഒത്തുചേരല്‍ എറണാകുളത്ത് ചേര്‍ന്നു. ന്യൂഫൗണ്ട്ലാൻഡ് ആൻഡ് ലാബ്രഡോർ ഹെൽത്ത് സർവീസസിന്റെയും (എൻഎൽ ഹെൽത്ത് സർവീസസ്) സര്‍ക്കാറിന്റെയും പ്രതിനിധികളായ മെലിസ കോൾബൺ, ചെൽസി മിഷേൽ സ്റ്റേസി,  സോഫിയ റേച്ചൽ സോളമൻ, ആലിസൺ ലിയ ഹിസ്കോക്ക്, ഷമറുഖ് അസീസ് ഭൂയാൻ എന്നിവരുടെ നേതൃത്വത്തിലുളള പ്രതിനിധിസംഘവും വണ്‍-ടു-വണ്‍ മീറ്റിങ്ങുകളില്‍ പങ്കെടുക്കാനെത്തിയിരുന്നു. 

ആദ്യസംഘത്തിലെ 13 പേരുടേയും കാനഡയിലേയ്ക്കുളള കുടിയേറ്റ നടപടികള്‍ പൂര്‍ത്തിയായിവരുന്നു. വീസ ലഭിക്കുന്ന മുറയ്ക്ക് ഇവര്‍ കാനഡയിലേയ്ക്ക് യാത്രതിരിക്കും.കാനഡയിലേയ്ക്കുളള കുടിയേറ്റനടപടികള്‍ വേഗത്തിലാക്കാനും, ഉദ്യോഗാര്‍ത്ഥികള്‍ക്ക് കുടിയേറ്റ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമാണ് സംഘം കൊച്ചിയിലെത്തിയത്. കൊച്ചി ലേ-മെറിഡിയന്‍ ഹോട്ടലില്‍ വെളളിയാഴ്ച ചേര്‍ന്ന യോഗത്തില്‍ നോര്‍ക്ക റൂട്ട്സില്‍ നിന്നും റിക്രൂട്ട്മെന്റ് മാനേജര്‍ പ്രകാശ്. പി. ജോസഫ്, അസി. മാനേജര്‍ രതീഷ്.ജി.ആര്‍ എന്നിവര്‍ നേതൃത്വം നല്‍കി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments