Sunday, June 16, 2024

HomeWorldഉത്തര കൊറിയൻ തലവനെ പുകഴ്ത്തുന്ന പാട്ട് ദക്ഷിണ കൊറിയ നിരോധിച്ചു

ഉത്തര കൊറിയൻ തലവനെ പുകഴ്ത്തുന്ന പാട്ട് ദക്ഷിണ കൊറിയ നിരോധിച്ചു

spot_img
spot_img

ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിനെ പുകഴ്ത്തിക്കൊണ്ടുള്ള വീഡിയോ ഗാനം ദക്ഷിണ കൊറിയയില്‍ നിരോധിച്ചു. ‘ഫ്രണ്ട്‌ലി ഫാദര്‍’ എന്ന് പേരിട്ടിരിക്കുന്ന ഗാനം ഏപ്രില്‍ 16നാണ് പുറത്തിറക്കിയത്.

കിമ്മിനെ ‘മഹാനായ നേതാവ്, സ്‌നേഹസമ്പന്നനായ പിതാവ്’ എന്നിങ്ങനെ പ്രശംസകൊണ്ട് മൂടുന്നതാണ് ഇതിലെ വരികൾ. ദക്ഷിണ കൊറിയയുടെ ദേശീയ സുരക്ഷാ നിയമത്തിന്റെ ലംഘനമാണെന്ന് സോളിലെ കൊറിയ കമ്മ്യൂണിക്കേഷന്‍ സ്റ്റാര്‍ഡര്‍ഡ് കമ്മീഷന്‍ വിലയിരുത്തിയതിന് പിന്നാലെയാണ് നിരോധനം ഏർപ്പെടുത്തിയത്.

പട്ടാളക്കാര്‍ മുതല്‍ സ്‌കൂള്‍ കുട്ടികള്‍ വരെയുള്ള ഉത്തര കൊറിയക്കാര്‍ ഒന്നു ചേര്‍ന്ന് ‘‘നമുക്ക് പാടാം, കിം ജോങ് ഉന്‍ മഹാനായ നേതാവ്’’, ‘‘സൗഹൃദ പിതാവായ കിം ജോങ് ഉന്നിനെക്കുറിച്ച് നമുക്ക് അഭിമാനിക്കാം’’ എന്ന് പാടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം .

ടിക് ടോക്കിലടക്കം വലിയ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന വീഡോയാണിത്. കിമ്മിന്റെ സ്വേച്ഛാധിപത്യ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളെ സ്തുതിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും ദക്ഷിണ കൊറിയയുടെ ദേശീയ സുരക്ഷാ നിയമത്തിന് എതിരാണ്. അത് നിയമം മൂലം നിരോധിച്ചിട്ടുണ്ട്.

ഉത്തര കൊറിയയിലെ ഭരണകൂടത്തെ അനുകൂലിക്കുന്ന ഇടപെടലുകള്‍ക്കും പ്രസംഗങ്ങള്‍ക്കും പിഴ ചുമത്തുന്നതിനിടയിലാണ് മ്യൂസിക് വീഡിയോ ടിക് ടോക്കില്‍ വ്യാപകമായി പ്രചരിച്ചത്. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഉത്തര കൊറിയയില്‍ നിന്നു പുറത്തിറങ്ങിയ പോപ് ഗാനങ്ങളുടെ നിരയില്‍ ഏറ്റവും പുതിയതാണ് ‘ഫ്രണ്ട്‌ലി ഫാദര്‍’.

അതേസമയം, നിരോധനവുമായി ബന്ധുപ്പെട്ട് ദക്ഷിണ കൊറിയക്കാര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായമാണുള്ളതെന്നാണ് റിപ്പോർട്ടുകൾ. വീഡിയോ തമാശയായി ആസ്വദിക്കണമെന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോൾ, ദക്ഷിണ കൊറിയയ്ക്കെതിരായ ഉള്ളടക്കമാണ് മ്യൂസിക് വിഡിയോയിലുള്ളതെന്ന് മറ്റൊരു വിഭാഗം അഭിപ്രായപ്പെട്ടു.

ആവിഷ്‌കാര സ്വാതന്ത്ര്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നതാണ് ദക്ഷിണ കൊറിയന്‍ സംസ്‌കാരമെന്നും അതിനോട് നീതി പുലര്‍ത്തണമെന്നും മറ്റു ചിലര്‍ അഭിപ്രായപ്പെട്ടു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments