Thursday, September 19, 2024

HomeCanadaനമ്മള്‍ ഡാന്‍സ് ഫിയസ്റ്റ, കാനഡ 2021: വെര്‍ച്വല്‍ ഡാന്‍സ് മത്സരം

നമ്മള്‍ ഡാന്‍സ് ഫിയസ്റ്റ, കാനഡ 2021: വെര്‍ച്വല്‍ ഡാന്‍സ് മത്സരം

spot_img
spot_img

ജോയിച്ചന്‍ പുതുക്കുളം

കാല്‍ഗറി: നമ്മള്‍ (North American Media cetnre for Malayalam Arts and Literature) കാനഡയും, ഇ.കെ.ടി.എ കാല്‍ഗറിയും കൂടി, കാനഡയില്‍ താമസിക്കുന്ന താമസിക്കുന്ന കുട്ടികള്‍ക്കുള്ള സോളോ പെര്‍ഫോമന്‍സ് വെര്‍ച്വല്‍ ഡാന്‍സ് മത്സരം സംഘടിപ്പിക്കുന്നു.

കാനഡയില്‍ ആദ്യമായി സംഘടിപ്പിക്കുന്ന “നമ്മള്‍ ഡാന്‍സ് ഫിയസ്റ്റ, കാനഡ 2021’എന്ന ഈ പരിപാടിയില്‍ കാനഡയില്‍ താമസിക്കുന്ന 10 മുതല്‍ 16 വയസ്സ് വരെയുള്ളവര്‍ക്ക് പങ്കെടുക്കാം.

ഈ മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓഡിഷനായി, 35 മിനിറ്റ് വീതമുള്ള രണ്ട് വീഡിയോകള്‍ സമര്‍പ്പിക്കേണ്ടതുണ്ട് (ഒന്ന് ക്ലാസിക്കല്‍ ഡന്‍സും, ഒന്ന് നിങ്ങളുടെ ചോയ്‌സും ആയിരിക്കും). മത്സരത്തില്‍ ആറ് ഡാന്‍സ് സെഗ്‌മെന്റുകള്‍ ഉണ്ടാകും, എല്ലാ പ്രകടനങ്ങളും 35 മിനിറ്റായി പരിമിതപ്പെടുത്തിയിരിക്കുന്നു.

ഡാന്‍സ് മത്സരത്തിന്റെ വിധി പ്രൊഫഷണലായി നിര്‍ണയിക്കപ്പെടും . ഓഡിഷനുള്ള വീഡിയോകള്‍ 2021, ജൂണ്‍ 7 മുതല്‍ ജൂണ്‍ 30 വരെ സ്വീകരിക്കപ്പെടും എന്നും സംഘാടകര്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് dancefiesta @nammalonline.com എന്ന ഇമെയിലിലോ ,403 701 8070 , 613 413 6689 ,403 471 1817 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.

വാര്‍ത്ത അയച്ചത്: ജോസഫ് ജോണ്‍ കാല്‍ഗറി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments