ഒന്റാരിയോ: കാനഡയിലെ ഓന്റോരിയോ പ്രൊവിന്‍സിലെ ലണ്ടന്‍ നഗരത്തില്‍ സാദാരണയായി നടക്കാനിറങ്ങിയ ഒരു കുടുംബത്തെ, വംശീയ വെറി മൂത്ത ഇരുപതുകാരനായ യുവാവ് ട്രക്കിടിച്ച് കൊലപ്പെടുത്തിയ സംഭവത്തെ കടുത്ത ഭാഷയില്‍ അപലപിക്കുകയും ഇസ്ലാമോഫോബിയുടെ ഭാഗമായി നടത്തിയ ആസൂത്രിത കൊലപാതകത്തെ കാനഡയിലെ മുഴുവന്‍ ജനങ്ങളും ഒന്നിച്ചെതിര്‍ക്കാനും പ്രഖ്യാപിച്ച കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, ..ലോക സമൂഹത്തിന് മുമ്പില്‍ മാതൃകയും രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ആത്മ വിശ്വാസം നല്‍കുന്ന നിലപാടാണ് എടുത്തതെന്നും യു. എസ്. എ. ആന്റ് കാനഡ കെ. എം. സി. സി. പ്രസിഡണ്ട് യു. എ. നസീര്‍ അഭിപ്രായപ്പെട്ടു.
ഭീകരവാദത്തിനെതിരെയും മത,വംശീയതെക്കെതിരെയും എന്നും നില കൊള്ളുകയും ശക്തിയുക്തം എതിര്‍ക്കുകയും ചെയ്യുന്ന സംഘടനയായിരിക്കും കേഎംസിസി എന്നും അദ്ദേഹം ഓര്‍മിപ്പിക്കുന്നു .
ലണ്ടന്‍ കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ചു ഈ വരുന്ന ശനിയാഴ്ച 4 മണിക്ക് മിസ്സിസാഗ നഗരത്തില്‍ വിവിധ സംഘടനകളുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധ റാലിക്ക് കെ.എം.സി. സി യുടെ പിന്തുണ ഉണ്ടാവുമെന്നും അദ്ദേഹം അറിയിച്ചു.
മുസ്‌ലിംകള്‍ക്കിടയില്‍ കടുത്ത ഭീതി ജനിപ്പിക്കാനാണ് ഭീകരാക്രമണം നടത്തിയത്. എന്നാല്‍ നമ്മുടെ സ്വത്വം സംരക്ഷിച്ചു കൊണ്ട് രാജ്യത്തിന്റെ നിയമമനുസരിച്ച് നിര്‍ഭയമായി ജീവിക്കാന്‍ ഇതര വിഭാഗങ്ങളുടെ എല്ലാ പിന്തുണയും നമുക്കുണ്ട് എന്നത് വിസ്മരിക്കാതെ അഭിമാനത്തോടെ ജീവിച്ച് ഭീകരതയെ നമുക്കൊരുമിച്ച് പരാജയപ്പെടുത്താം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കനേഡിയന്‍ പാര്‍ലിമെന്റില്‍ ഇടപെടല്‍ നടത്തി സംസാരിച്ച എന്‍ഡിപി പാര്‍ട്ടി നേതാവ് ജഗ്മീത് സിംഗിനെ ഇതോടൊപ്പം പ്രതേകം സ്മരിക്കുന്നു.
അദ്ദേഹത്തിന്റെ വാക്കുകളിലൂടെ
“ഹിജാബ് ധരിക്കുന്ന ഒരു സഹോദരി തന്റെ ആശങ്ക അല്‍പം മുന്‍പ് പങ്കുവച്ചിരുന്നു. കനഡയിലെ ഈ ഭീകരാക്രമണം നടന്നത് മുസ്‌ലിംകള്‍ക്കിടയില്‍ കടുത്ത ഭീതി ജനിപ്പിയ്ക്കാനാണു. അതുകൊണ്ട് ഹിജാബ് ധരിക്കുന്ന എന്റെ സഹോദരിമാരോടും തൊപ്പി ധരിക്കുന്ന എന്റെ സഹോദരന്മാരോടും പറയാനുള്ളത്, നമ്മള്‍ ഭയത്തിനു അടിമപ്പെടുകയില്ല എന്നാണു. നമ്മള്‍ അഭിമാനപൂര്‍വ്വം തന്നെ ടര്‍ബന്‍ ധരിക്കും. ഹിജാബ് ധരിക്കും. തലപ്പാവ് ധരിക്കും. നമ്മള്‍ എന്താണോ അതില്‍ അഭിമാനിക്കുന്നവരാണു നമ്മള്‍. ഭീകരത വിജയിക്കാന്‍ നമ്മള്‍ സമ്മതിക്കില്ല!’.