Wednesday, June 26, 2024

HomeCanadaഇന്ത്യയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാമെന്ന പ്രഖ്യാപനവുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

ഇന്ത്യയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാമെന്ന പ്രഖ്യാപനവുമായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ

spot_img
spot_img

റോം: ഖാലിസ്ഥാന്‍വാദി ഹര്‍ദീപ് സിംഗ നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യയും കാനഡയും തമ്മിലുണ്ടായ നയതന്ത്ര അകല്ച്ച കുറയുന്നതായി സൂചന. കഴിഞ്ഞ ദിവസം ഇറ്റലിയില്‍ നടന്ന ജിഏഴ് ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ നടത്തിയ കൂടിക്കാഴ്ച്ചയില്‍ ശുഭസൂചനകളാണ് ലഭ്യമാകുന്നത്.
സുപ്രധാന വിഷയങ്ങളില്‍ ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധമെന്ന് കാനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.

ഇന്ത്യയില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന ജി 20 ഉച്ചകോടിയിലാണ് ഇരുവരും നേരത്തെ കണ്ടുമുട്ടിയത്. തുടര്‍ നടപടികളുണ്ടാകേണ്ട സുപ്രധാനമായ കാര്യങ്ങളെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും വിശദമായി പറയാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ വരും കാലങ്ങളില്‍ ചില പ്രധാനപ്പെട്ട വിഷയങ്ങളില്‍ ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ട്രൂഡോ മാധ്യമങ്ങളോട് പറഞ്ഞു.

ഖലിസ്ഥാന്‍ വാദി ഹര്‍ദീപ് സിംഗ നിജ്ജര്‍ കാനഡയില്‍ കൊല്ലപ്പെട്ടതിന് പിന്നില്‍ ഇന്ത്യ ആണന്ന ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രകാര്യങ്ങളില്‍ വിള്ളല്‍ വീണിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ മോഡി-ട്രൂഡോ കൂടിക്കാഴ്ച ഉണ്ടായിട്ടുള്ളത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments