Saturday, October 26, 2024

HomeCanadaകാനഡയിൽ വിദേശ പൗരന്മാർക്കുള്ള ബിരുദാനന്തര വർക്ക് പെർമിറ്റ് ഇനി അതിർത്തിയിൽ ലഭിക്കില്ല

കാനഡയിൽ വിദേശ പൗരന്മാർക്കുള്ള ബിരുദാനന്തര വർക്ക് പെർമിറ്റ് ഇനി അതിർത്തിയിൽ ലഭിക്കില്ല

spot_img
spot_img

വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള ഫ്ലാഗ്പോളിംഗ് നിർത്തലാക്കി കാനഡ. അതിർത്തികളിൽ വിദേശപൗരന്മാർക്ക് ലഭ്യമാക്കിയിരുന്ന ബിരുദാനന്തര വർക്ക് പെർമിറ്റ് സംവിധാനമാണ് കാനഡ നിർത്തലാക്കിയത്. ബിരുദാനന്ദര പഠനം പൂർത്തിയാക്കുന്നവരെ വേഗത്തിൽ വർക്ക് പെർമിറ്റ് നേടാൻ സഹായിക്കുന്ന രീതിയായിരുന്നു ഫ്ലാഗ്പോളിംഗ്. ജൂൺ 21നാണ് ഫ്ലാഗ്പോളിംഗ് നിർത്തലാക്കുന്നുവെന്ന പ്രഖ്യാപനം കനേഡിയൻ ഭരണകൂടം നടത്തിയത്. ഒരു വിസയ്ക്ക് അപേക്ഷ നല്‍കുന്നതിനായി കാനഡയുടെ അതിര്‍ത്തിയില്‍ നിന്ന് പുറത്തുകടക്കുകയും അതേ ദിവസം തന്നെ തിരികെ പ്രവേശിക്കുകയും ചെയ്യുന്ന പ്രക്രിയയാണിത്.

കാനഡയിലെ താത്കാലിക താമസക്കാര്‍ ജോലിക്കോ പഠനാനുമതി ലഭിക്കുന്നതിനോ ഓണ്‍ലൈനായി അപേക്ഷിക്കുന്നതിലെ കാലതാമസം മറികടക്കാനാണ് ഈ സൗകര്യം ഉപയോഗിച്ചിരുന്നത്. ഫ്ലാഗ്പോളിംഗിനായി അതിർത്തികളിലേക്ക് എത്തുന്നവർ ഉദ്യോഗസ്ഥരെ സംബന്ധിച്ച് സമയം നഷ്ടം ഉണ്ടാക്കുന്നതായി കാനഡയുടെ ഇമിഗ്രേഷൻ, റെഫ്യൂജി ആൻഡ് സിറ്റിസൺഷിപ്പ് (ഐആർസിസി) മന്ത്രാലയം പറഞ്ഞു. ഫ്ലാഗ്പോൾ ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നത് കൂടുതൽ പ്രാധാന്യമുള്ള എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾക്കും മറ്റ് യാത്രക്കാർക്കും തടസ്സങ്ങൾ ഉണ്ടാക്കുന്നതായി ഐആർസിസി ചൂണ്ടിക്കാട്ടി.

2023 മാർച്ച് 1 മുതൽ 2024 ഫെബ്രുവരി 29 വരെയുള്ള കണക്കുകൾ പ്രകാരം ആകെ യാത്രക്കാരുടെ നാലിൽ ഒന്ന് ഫ്ലാഗ്പോൾ ചെയ്യുന്നവരാണെന്നും ഐആർസിസി വ്യക്തമാക്കി. സാധാരണയായി ബിരുദാനന്തര പഠനം പൂർത്തിയായി 90 ദിവസം കഴിയുമ്പോൾ വിദ്യാർത്ഥികളുടെ വിസ അവസാനിക്കും എന്നാൽ അതിന് മുൻപ് വർക്ക് പെർമിറ്റിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ടെങ്കിൽ ആ രേഖ ഉപയോഗിച്ച് പെർമിറ്റ് ലഭിക്കുന്ന വരെയും ജോലി ചെയ്യാം. പെർമിറ്റിനുള്ള നടപടികൾ പൂർത്തിയാകുന്ന പക്ഷം അപേക്ഷകന് പെർമിറ്റ് ഇമെയിൽ ആയി ലഭിക്കും.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ബിരുദാനന്തര ബിരുദത്തിന് ശേഷം വർക്ക് പെർമിറ്റിന് അപേക്ഷിച്ചവരുടെ ആകെ എണ്ണത്തിൽ 20 ശതമാനം പേരും ഫ്ലാഗ്പോളിംഗിന് ശ്രമിച്ചതായാണ് കണക്കുകൾ. അതേസമയം, വിദേശ രാജ്യങ്ങളിലെ വിദ്യാർത്ഥി സമൂഹം രാജ്യത്തിന്റെ തൊഴിൽ മേഖലയ്ക്ക് നൽകുന്ന സംഭാവനകളെക്കുറിച്ച് തങ്ങൾക്ക് ബോധ്യമുണ്ടെന്നും അതുകൊണ്ട് തന്നെ അവർക്ക് പെർമിറ്റ് നൽകുന്നതിനുള്ള നടപടികൾ കൂടുതൽ സുഗമമാക്കാൻ ശ്രമിക്കുമെന്നും കനേഡിയൻ ഭരണകൂടം അറിയിച്ചു.

രാജ്യത്തിന്റെ സുരക്ഷയ്ക്കും മറ്റുമായി ചെലവഴിക്കേണ്ടി വരുന്ന സമയമാണ് ഫ്ലാഗ്പോളിംഗ് ചെയ്യുന്നവർക്ക് വേണ്ടി നഷ്ടപ്പെടുന്നതെന്നും അത് അനാവശ്യമെന്നും കാനഡയുടെ ഇമിഗ്രേഷൻ മന്ത്രി മാർക്ക് മില്ലർ പറഞ്ഞു. ഉദ്യോഗസ്ഥർക്കുണ്ടാകുന്ന സമയ നഷ്ടം കണക്കിലെടുത്ത് രാജ്യത്തിന്റെ 12 ഓളം അതിർത്തികളിൽ ഫ്ലാഗ്പോളിംഗ് നടപടികൾക്കുള്ള സമയം വെട്ടിക്കുറച്ചിരുന്നു. കൂടാതെ വർക്ക് പെർമിറ്റിനുള്ള ഓൺലൈൻ അപേക്ഷകൾക്കും മറ്റുമുള്ള കാലതാമസം കുറയ്ക്കുന്നതിനുള്ള നടപടികളും സർക്കാർ കൈക്കൊണ്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments