Saturday, October 26, 2024

HomeCanada50 വയസ്സ് കഴിഞ്ഞവര്‍ക്ക് കനേഡിയന്‍ സ്റ്റുഡന്റ് വിസ ലഭിക്കുമോ?

50 വയസ്സ് കഴിഞ്ഞവര്‍ക്ക് കനേഡിയന്‍ സ്റ്റുഡന്റ് വിസ ലഭിക്കുമോ?

spot_img
spot_img

കാനഡയില്‍ സ്റ്റഡി പെര്‍മിറ്റ് ലഭിച്ച വിവരം പങ്കുവെച്ച് അമ്പതുകാരന്‍ സോഷ്യല്‍ മീഡിയയിലിട്ട പോസ്റ്റ് വൈറലായിരുന്നു. ഇതോടെ മധ്യവയസ്‌കരായ ആളുകള്‍ക്ക് കാനഡയില്‍ സ്റ്റുഡന്റ് വിസ ലഭിക്കുമോ എന്ന ചോദ്യം ഉയരുകയാണ്. മധ്യവയസിലെത്തിയവർക്ക് കാനഡയില്‍ സ്റ്റുഡന്റ് വിസ ലഭിക്കുമോയെന്ന് പരിശോധിക്കാം.

കാനഡയില്‍ സ്റ്റുഡന്റ് വിസ നല്‍കുന്നതിന് ഇതുവരെ പ്രായപരിധി നിശ്ചിയിച്ചിട്ടില്ല. ഏത് പ്രായത്തിലുള്ളവര്‍ക്കും പഠിക്കാന്‍ ഈ നിയമം അവസരം നല്‍കുന്നു. 40കളിലും 50കളിലും സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ മുമ്പ് പഠനം തുടരാന്‍ കഴിയാത്തത്തിന്റെ കാരണം വ്യക്തമാക്കേണ്ടത് അനിവാര്യമാണ്.

40കളിലും അതിന് മുകളില്‍ പ്രായമുള്ളവരും കാനഡയില്‍ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുന്നത് വളരെ വിരളമാണെന്നാണ് വിദഗ്ധര്‍ സൂചിപ്പിക്കുന്നത്. ഭൂരിഭാഗം പേരും വര്‍ക്ക് വിസയാണ് തെരഞ്ഞെടുക്കുന്നത്. 20കളിലും 30കളിലും പ്രായമുള്ളവരാണ് സാധാരണയായി സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുന്നത്.

കൂടാതെ വര്‍ക്ക് വിസയോ വിസിറ്റിംഗ് വിസയോ ഉള്ള കാനഡയില്‍ തന്നെ താമസിക്കുന്ന മധ്യവയസ്‌കരും സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കാറുണ്ട്. ഇതിലൂടെ രാജ്യത്ത് കുറച്ച് കാലം കൂടി തങ്ങാന്‍ ഇവര്‍ക്ക് കഴിയുന്നു.

സ്റ്റുഡന്റ് വിസയിലൂടെ പോസ്റ്റ് ഗ്രാജ്വേറ്റ് വര്‍ക്ക് പെര്‍മിറ്റ് നേടാന്‍ കഴിയുമെന്നതാണ് പലരേയും ആകര്‍ഷിക്കുന്നത്. പോസ്റ്റ് ഗ്രാജ്വേറ്റ് വര്‍ക്ക് പെര്‍മിറ്റിലൂടെ കാനഡയില്‍ സ്ഥിരതാമസത്തിനുള്ള അനുമതി എളുപ്പം ലഭിക്കുമെന്നതും പലരേയും സ്റ്റുഡന്റ് വിസയെടുക്കാന്‍ പ്രേരിപ്പിക്കുന്നു.

വിസിറ്റിംഗ് വിസ, വര്‍ക്ക് വിസ എന്നിവ നിശ്ചിത കാലത്തേക്കാണ് നല്‍കുന്നത്. വിസ കാലാവധി കഴിഞ്ഞാല്‍ ഇത്തരക്കാര്‍ക്ക് കാനഡയില്‍ നില്‍ക്കാന്‍ കഴിയില്ല.

വിദേശരാജ്യങ്ങളിൽ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ പങ്കാളികള്‍ക്കുള്ള കാനഡയുടെ ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റ് നിയമങ്ങളും സ്റ്റുഡന്റ് വിസയെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ടതാണ്. ബിരുദ കോഴ്‌സുകളില്‍ ചേരുന്നവരുടെ പങ്കാളികള്‍ക്കുള്ള ഓപ്പണ്‍ വര്‍ക്ക് പെര്‍മിറ്റിന് കാനഡ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ബിരുദാനന്തര ബിരുദ കോഴ്‌സുകളെ ഈ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments