ടോക്കിയോ: ചൈനയുടെ ലോകാധിപത്യത്തിനു തടയിടുന്നതില്‍ പങ്കാളികളാവാന്‍ കാനഡയും. ലോകത്തെ പലമേഖലകളിലും വര്‍ധിച്ചുവരുന്ന സൈനിക സ്വാധീനത്തിനു കടിഞ്ഞാണിടാന്‍ അമേരിക്കയും ബ്രിട്ടനും ഓസ്‌ട്രേലിയയും ചേര്‍ന്ന് സംയുത്മായി തയാറാക്കുന്ന പദ്ധതിയില്‍ പങ്കാളികളാകുന്ന കരാറിലാണ് കാനഡയും ചേരാനുള്ള ചര്‍ച്ചകളുടെ ആരംഭം കുറിച്ചത്. ഇക്കാര്യം കനേഡിയന്‍ പ്രതിരോധ മന്ത്രി ബില്‍ ബ്ലെയര്‍ തന്നെയാണ് വ്യക്തമാക്കിയത്.
അടുത്ത മാസം ഇറ്റലിയില്‍ നടക്കുന്ന ഗ്രൂപ്പ് ഓഫ് സെവന്‍ പ്രതിരോധ മന്ത്രിമാരുടെ യോഗത്തില്‍ ചൈനീസ് സൈനിക പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ആശങ്കകള്‍ ചര്‍ച്ച ചെയ്തേക്കുമെന്ന് ബ്ലെയര്‍ പറഞ്ഞു.
പുതിയ സൈനിക സാങ്കേതികവിദ്യകളില്‍ ഈ സഖ്യവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കാനുള്ള ആഗ്രഹിക്കുന്നതായി പറഞ്ഞ മന്ത്രി കരാര്‍ സംബന്ധിച്ച്് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടില്ല.
കാനഡ ജപ്പാനുമായും ദക്ഷിണ കൊറിയയുമായും ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുന്നതിന് മുന്‍ഗണന നല്‍കി. സ്വദേശത്തും വിദേശത്തും അതിന്റെ പ്രതിരോധ പ്രതിബദ്ധതകള്‍ വികസിക്കുമ്പോള്‍ രാജ്യം സൈനീക ചെലവ് വിപുലീകരിക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു