Wednesday, October 23, 2024

HomeCanadaനവംബർ 2021- കാനഡ ഹിന്ദു പൈതൃക മാസാചരണം

നവംബർ 2021- കാനഡ ഹിന്ദു പൈതൃക മാസാചരണം

spot_img
spot_img

ജയശങ്കർ പിള്ള

കാനഡയിലെ പ്രധാന പ്രവിശ്യയായ ഒന്റാറിയോയിൽ ഊർജ്വസ്വലരായ വലിയൊരു ഒരു ഹിന്ദു സമൂഹം ഇന്ന് ഉണ്ട് . ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലാണ് ആദ്യത്തെ ഹിന്ദു കുടിയേറ്റക്കാർ കാനഡയിൽ എത്തി ചേരുന്നത് .

ഹിന്ദു സമൂഹം ശാസ്ത്രം, വിദ്യാഭ്യാസം, ആരോഗ്യം,ഗതാഗതം,വാണിജ്യ വ്യവസായങ്ങൾ, നിയമം, രാഷ്ട്രീയം, ബിസിനസ്സ്, സംസ്കാരം, കായികം,നിർമ്മാണ പ്രവർത്തനങ്ങൾ എന്നീ മേഖലകളിൽ ഗണ്യമായ സംഭാവനകൾ കാനഡയ്ക്ക് നൽകിയിട്ടുണ്ട്.

ഹിന്ദു കനേഡിയൻമാർ ഒന്റാറിയോയെ ബഹു മത സാംസ്കാരിക വിജയഗാഥയായി നിലനിർത്തുവാൻ സഹായിക്കുകയും ഈ പ്രവിശ്യയെ സന്തോഷകരമായും,സ്വതന്ത്രമായും ജീവിക്കാനും ജോലി ചെയ്യാനും കുടുംബങ്ങൾ തമ്മിൽ ഉള്ള സ്നേഹബന്ധം ഊട്ടി വളർത്തുന്ന മികച്ച സ്ഥലമാക്കി മാറ്റുവാൻ ആയി നിരന്തരം പ്രവർത്തിച്ചു വരുന്നു. ഒന്റാറിയോയിലുടനീളം വളർച്ചയും അഭിവൃദ്ധിയും സ്നേഹവും,സഹിഷ്ണുതയും വളർത്തുവാനും പാലിയ്ക്കുവാനും ഉള്ള ശ്രമം ഹിന്ദുക്കൾ അനുസ്യൂതം തുടരുന്നു.


കാനഡയിലെ ബഹുഭൂരിപക്ഷം ഹിന്ദുക്കളും ആഘോഷിയ്ക്കുന്ന “ദീപാവലി” ആണ് ഏറ്റവും പ്രധാന ആഘോഷം.ഹിന്ദു കലണ്ടർ (ചന്ദ്രന്റെ ചക്രത്തെ) ആശ്രയിച്ച് എല്ലാ വർഷവും നവംബറിലോ ഒക്ടോബറിലോ ആണ് ദീപാവലി. തിന്മയ്‌ക്കെതിരായ നന്മയുടെ വിജയത്തെയാണ് ദീപാവലി അനുസ്മരിക്കുന്നത്. കൂടാതെ, ഇതേ മാസങ്ങളിൽ തന്നെ, നവരാത്രി, ദുർഗാപൂജ ,വിദ്യാരംഭം തുടങ്ങിയ മറ്റ് സുപ്രധാന ഉത്സവങ്ങളും ആഘോഷിച്ചു വരുന്നു.

ഒന്റാറിയോയുടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക ഘടനയിൽ ഹിന്ദു സമൂഹം നൽകിയ നൽകിയ സുപ്രധാന സംഭാവനകൾ കണക്കിലെടുത്തു 2016 -മുതൽ എല്ലാ വർഷവും നവംബർ മാസം ഹിന്ദു പൈതൃക മാസമായി പ്രഖ്യാപിച്ചു.

കനേഡിയൻ കുടിയേറ്റ ഹിന്ദുക്കളും ഒന്റാറിയോയിലുടനീളമുള്ള സാമൂഹിക വികസനത്തിൽ അവർ വഹിച്ച പ്രധാന പങ്കിനെക്കുറിച്ചും ഭാവി തലമുറയെ ഓർമ്മിക്കാനും,അവരിൽ ഹിന്ദു ധർമ്മം,സംസ്കാരം എന്നിവ പ്രചരിപ്പിയ്ക്കുന്നതിനും, നിലനിർത്തുന്നതിനും,ആഘോഷിക്കുവാനും ബോധവൽക്കരിക്കാനുമുള്ള അവസരമാണ് ഹിന്ദു പൈതൃക മാസം.ബിൽ 56 ഹിന്ദു പൈതൃകമാസം 2016 നവംബർ 1 നു പാസ്സാക്കി കൊണ്ട് ഒന്റാറിയോ സർക്കാർ കാനഡയിലെ ഹിന്ദു സമൂഹത്തെ ആദരിച്ചിട്ടും, ഇന്നും മലയാളി ഹിന്ദു സമൂഹം അകാരണമായ ഉത്ക്കണ്ഠയും,ഭീതിയും മൂലം ഇരുട്ടിൽ തപ്പി തടയുകയാണ്.

ഹിന്ദു പൈതൃകമാസമായ (Hindu Heritage Month) നവംബറിലെ ഏതെങ്കിലും ഒരു ദിവസം തെരഞ്ഞെടുത്തു വിവിധ ഹിന്ദു സാംസ്കാരിക കൂട്ടായ്മകൾ ഈ അവസരം പ്രയോജനപ്പെടുത്തേണ്ടതുണ്ട് എന്ന് കൂടി ഈ അവസരത്തിൽ ഓർമ്മപ്പെടുത്തുന്നു.അതുപോലെ തന്നെ ഒന്റാറിയോവിലെ വിവിധ സ്‌കൂൾ ബോർഡുകളുടെ സ്‌കൂളുകളിൽ നവംബർ മാസത്തിലെ ഒരു ദിവസം നമ്മുടെ ഹിന്ദു സംസ്‌ക്കാരത്തെ കുറിച്ചുള്ള പ്രഭാഷണങ്ങളും, സംസ്കാരത്തെ പ്രതിഭലിപ്പിയ്ക്കുന്ന രീതിയിൽ ഉള്ള വസ്ത്ര ധാരണവും,മറ്റു ചില സ്‌കൂളുകളിൽ ഹുന്ദു സംസ്കാരത്തെ ഉണർത്തുന്ന ചിത്ര രചനയും കുട്ടികൾക്ക് അനുവദിച്ചു നൽകിയിട്ടുണ്ട്.

കുടിയേറ്റ ഹിന്ദുവിലുള്ള അകാരണമായ ഭയപ്പാടുകൾ മാറ്റി വച്ച് നമ്മുടെ സംസ്കാരത്തിന്റെ പ്രതീകങ്ങൾ ആയ ഉത്സവങ്ങൾ ആഘോഷിയ്ക്കുവാനും, ആചാര അനുഷ്ഠാങ്ങൾ പാലിയ്ക്കുവാനും വേണ്ടി നമുക്ക് സർക്കാർ അനുവദിച്ചു നൽകിയിട്ടുള്ള അവസരങ്ങൾ സഹിഷ്ണുതയോടു കൂടി ഉപയോഗിയ്ക്കപ്പെടുന്നത്‌ മൂലം ഹിന്ദു സംസ്കാര പ്രചാരണം പുതു തലമുറയിലേയ്ക്ക് കൂടി സാധ്യമാകും എന്ന് അടിവരയിടുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments