Friday, April 26, 2024

HomeCinemaമിന്നല്‍ മുരളി ഒന്ന് മതി; റീമേക്കിന് ആഗ്രഹമില്ലന്ന് ബേസില്‍

മിന്നല്‍ മുരളി ഒന്ന് മതി; റീമേക്കിന് ആഗ്രഹമില്ലന്ന് ബേസില്‍

spot_img
spot_img

വമ്ബന്‍ വിജയത്തെ തുടര്‍ന്ന് ‘മിന്നല്‍ മുരളി’ റീമേക്ക് ചെയ്യാന്‍ താല്‍പര്യമറിയിച്ച്‌ ബോളിവുഡ് സംവിധായകര്‍ തന്നെ സമീപിച്ചിരുന്നു എന്ന് സംവിധായകന്‍ ബേസില്‍ ജോസഫ്. എന്നാല്‍ മിന്നല്‍ മുരളി കേരളത്തിന്റെ സൂപ്പര്‍ ഹീറോയാണെന്നും റീമേക്ക് ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ബേസില്‍ മറുപടി നല്‍കിയത്.

‘മിന്നല്‍ മുരളി കേരളത്തിലുള്ള ഒരു ഗ്രാമത്തിന്റെ സൂപ്പര്‍ ഹീറോയാണ്. ആ വ്യക്തിത്വം പലതായി പോവാന്‍ ആഗ്രഹിക്കുന്നില്ല.ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. പക്ഷേ അതുമായി മുന്നോട്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ല. ഈ സിനിമക്ക് ഒരു റീമേക്ക് ഉണ്ടാക്കാന്‍ എനിക്കാഗ്രഹമില്ല. ഇത് യഥാര്‍ഥ സിനിമയായി തന്നെ ഇരുന്നോട്ടെ. പല നാടുകലില്‍ നിന്നുള്ള സ്‌പൈഡര്‍മാനെ കണ്ടിട്ടില്ലല്ലോ, ഇവിടെ ഒരു സ്‌പൈഡര്‍മാനും ഒരു ക്രിഷുമേയുള്ളൂ. മിന്നല്‍ മുരളീം ഒന്ന് മതി’- ബേസില്‍പറഞ്ഞു

സിനിമയുടെ രണ്ടാം ഭാഗത്തെ പറ്റിയും ബേസില്‍ സംസാരിച്ചു. ‘ഒരു തുടര്‍ച്ച ഉണ്ടാകണം. ചില കഥകള്‍ മനസ്സിലുണ്ട്. ഒറിജിനല്‍ സ്റ്റോറിയുടെ നിലവാരവുമായി പൊരുത്തപ്പെടുന്നത് ബുദ്ധിമുട്ടാണ്, കാരണം ഒറിജിനല്‍ സൃഷ്ടിക്കാന്‍ എളുപ്പമാണ്. ഇവിടെയുള്ള കഥാപാത്രം ജീവിതത്തേക്കാള്‍ വലുതാണ്. ചില തന്ത്രങ്ങളിലൂടെയേ പ്രേക്ഷകരെ ആ കഥാപാത്രവുമായി ബന്ധിപ്പിക്കാനാവൂ’- ബേസില്‍ കൂട്ടിച്ചേര്‍ത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments