Friday, March 29, 2024

HomeCinemaവിദ്യാര്‍ത്ഥിയുടെ മോശം പെരുമാറ്റം: അപര്‍ണ ബാലമുരളിയോട് മാപ്പ് പറഞ്ഞ് ലോ കോളജ് യൂണിയന്‍

വിദ്യാര്‍ത്ഥിയുടെ മോശം പെരുമാറ്റം: അപര്‍ണ ബാലമുരളിയോട് മാപ്പ് പറഞ്ഞ് ലോ കോളജ് യൂണിയന്‍

spot_img
spot_img

കോളജ് യൂണിയന്‍ ഉത്ഘാടനവേദിയില്‍ നടി അപര്‍ണ ബാലമുരളിയോട് വിദ്യാര്‍ത്ഥി മോശമായി പെരുമാറിയ സംഭവത്തില്‍ മാപ്പ് പറഞ്ഞ് എറണാകുളം ഗവ.ലോ കോളജ്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെയാണ് യൂണിയന്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചത്.

ഒരു വിദ്യാർത്ഥിയുടെ ഭാഗത്ത് നിന്നുണ്ടായ അനിഷ്ട സംഭവം ഏറെ ഖേദകരമാണ്. സംഭവ സമയത്ത് തന്നെ യൂണിയന്‍ ഭാരവാഹി അത്തരത്തിലുള്ള പെരുമാറ്റത്തിനെതിരെ സോറി പറഞ്ഞിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് താരത്തിന് ഉണ്ടായ പ്രയാസത്തില്‍ കോളേജ് യൂണിയന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. കോളേജ് യൂണിയന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

എറണാകുളം ഗവ. ലോ കോളജ് യൂണിയന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് :

എറണാകുളം ഗവ. ലോ കോളേജില്‍ ഇന്ന് (18/01/2023) നടന്ന യുണിയന്‍ ഉദ്ഘാടന ചടങ്ങില്‍ സിനിമ താരത്തിന് നേരെ വിദ്യാര്‍ത്ഥികളില്‍ ഒരാളില്‍ നിന്നും ഉണ്ടായ അനിഷ്ട സംഭവം ഏറെ ഖേദകരമാണ്. സംഭവ സമയത്ത് തന്നെ യൂണിയന്‍ ഭാരവാഹി അത്തരത്തിലുള്ള പെരുമാറ്റത്തെ തടുക്കാന്‍ ശ്രമിക്കുകയും യൂണിയന്റെ ഭാഗത്ത് നിന്നും ഖേദം അറിയിക്കുകയും ചെയ്തിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് താരത്തിന് ഉണ്ടായ പ്രയാസത്തില്‍ കോളേജ് യൂണിയന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നു. ഇത്തരമൊരു വിഷയത്തെ യൂണിയന്‍ ഏറെ ഗൗരവത്തോടെയാണ് നോക്കി കാണുന്നത്.

കോളേജ് യൂണിയന്‍ 2022-23
ഗവ. ലോ കോളേജ് എറണാകുളം

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments