കോട്ടയം: സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു. 31 വയസ്സായിരുന്നു. ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്നു. അഹാന കൃഷ്ണ, ധ്രുവന്‍, അജു വര്‍ഗീസ്, ലാല്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാകുന്ന ‘നാന്‍സി റാണി’ എന്ന സിനിമയുടെ സംവിധായകനാണ് മനു. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നതിനിടയിലാണ് അവിചാരിത മരണം.
നാന്‍സി റാണി സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായ ജോണ്‍ ഡബ്ല്യൂ വര്‍ഗീസാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്.
‘കന്നി സിനിമ റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് സംവിധായകന്റെ അപ്രതീക്ഷിത വിയോഗം. അഹാന കൃഷ്ണയാണ് നാന്‍സി റാണി സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്.
ഒത്തിരി സിനിമ മോഹങ്ങളും പേറി മനു നടന്നു കയറിയത് ഒരു സംവിധായകന്റെ യഥാര്‍ഥ വേഷത്തിലായിരുന്നു … നിരവധി മലയാള സിനിമ നടന്മാരെ അണിനിരത്തി പൂര്‍ത്തിയായ നാന്‍സി റാണി എന്ന തന്റെ കന്നി സിനിമ വെളിച്ചം കാണാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നിര്‍ത്തിയാണ് മനു മരണത്തിന്റെ കരങ്ങളില്‍ അമര്‍ന്നു പോയത്. ഇത് ഞങ്ങള്‍ക്ക് തീരാ നഷ്ടമാണ് .. സ്വപ്നങ്ങള്‍ ബാക്കിയാക്കി മനു നടന്നു മറയുമ്ബോള്‍ , നിങ്ങള്‍ ചെയ്തു പൂര്‍ത്തിയാക്കിയ നിങ്ങളുടെ സ്വ്പ്നം , നാന്‍സി റാണി എന്ന പ്രഥമ ചിത്രം ജന ഹൃദയങ്ങള്‍ കിഴടക്കും … ആ ഒരൊറ്റ ചിത്രം മലയാള കരയില്‍ നിങ്ങള്‍ക്ക് അമര്‍ത്യത നേടിത്തരും … തീര്‍ച്ച !!! അടുത്ത നിമിഷം എന്തു എന്ന് ഉറപ്പില്ലാത്ത മനുഷ്യ ജീവിതത്തിനു മുന്‍പില്‍ നമ്ര ശിരസ്കനായി ഒരു പിടി ബാഷ്പാഞ്ജലി.’ ജോണ്‍ ഡബ്ല്യൂ വര്‍ഗീസ് കുറിച്ചു.
2004ല്‍ സാബു ജെയിംസ് സംവിധാനം ചെയ്ത ഐ ആം ക്യൂരിയസ് എന്ന ചിത്രത്തില്‍ ബാല താരമായി അഭിനയിച്ചിട്ടുണ്ട്. മലയാളം, കന്നട, ഹിന്ദി, ഹോളിവുഡ് സിനിമകളില്‍ സഹ സംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കുറവിലങ്ങാട് ചിറത്തിടത്തില്‍ ജെയിംസ് ജോസിന്റെയും, ഏറ്റുമാനൂര്‍ പ്ലാത്തോട്ടത്തില്‍ സിസിലി ജെയിംസിന്റെയും മകനാണ്. നൈന മനു ജെയിംസ് ആണ് ഭാര്യ.
സംസ്‌കാര ശുശ്രൂഷകള്‍ നാളെ വൈകുന്നേരം 3 ന് കുറവിലങ്ങാട് വീട്ടില്‍വച്ചും തുടർന്ന് സംസ്‌കാരം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച് ഡീക്കന്‍ ദേവാലയത്തില്‍വച്ചും നടക്കും.