Thursday, June 6, 2024

HomeNewsIndiaപ്രതിപക്ഷം ഒരുമിച്ച് നിന്നാല്‍ ബിജെപിയെ 100 ല്‍ താഴെ സീറ്റില്‍ ഒതുക്കാം; ആവർത്തിച്ച് നിതീഷ് കുമാര്‍

പ്രതിപക്ഷം ഒരുമിച്ച് നിന്നാല്‍ ബിജെപിയെ 100 ല്‍ താഴെ സീറ്റില്‍ ഒതുക്കാം; ആവർത്തിച്ച് നിതീഷ് കുമാര്‍

spot_img
spot_img

പ്രതിപക്ഷം ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് ആവര്‍ത്തിച്ച്‌ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ച്‌ മത്സരിച്ചാല്‍ ബിജെപിക്ക് 100 സീറ്റുകള്‍ പോലും ലഭിക്കില്ലെന്ന് നിതീഷ് കുമാര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ നിലപാട് അറിയിക്കണമെന്നും നിതീഷ് കുമാര്‍ പറഞ്ഞു. ബിഹാറിലെ പുര്‍ണിയയില്‍ നടന്ന മഹാഗത്ബന്ധന്‍ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു നിതീഷ് കുമാര്‍.

ബിജെപിയെ നമ്മുക്ക് 100 ല്‍ താഴെ സീറ്റില്‍ ഒതുക്കാം, പന്ത് കോണ്‍ഗ്രസിന്റെ കോര്‍ട്ടിലാണ്. പ്രതിപക്ഷ ഐക്യത്തിനായി കോണ്‍ഗ്രസ് പെട്ടെന്ന് തന്നെ തീരുമാനം കൈക്കൊള്ളേണ്ടതുണ്ട്, നിതീഷ് കുമാര്‍ പറഞ്ഞു. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒറ്റക്കെട്ടായി പോരാടിയാല്‍ ബിജെപി നൂറില്‍ താഴെ സീറ്റില്‍ ഒതുങ്ങും. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസിന് പെട്ടെന്ന് തീരുമാനമെടുക്കേണ്ടിവരും. നിങ്ങള്‍ (കോണ്‍ഗ്രസ്) എന്റെ നിര്‍ദ്ദേശം അംഗീകരിക്കുകയാണെങ്കില്‍ ബിജെപിയെ നമ്മുക്ക് 100 ല്‍ താഴെ സീറ്റില്‍ ഒതുക്കാം. ഇല്ലെങ്കില്‍ എന്ത് സംഭവിക്കുമെന്ന് നിങ്ങള്‍ക്ക് അറിയാം’, നിതീഷ് പറഞ്ഞു.

ബി ജെ പിയെ തോല്‍പ്പിക്കാന്‍ പ്രതിപക്ഷ ഐക്യത്തിനായി പ്രവര്‍ത്തിക്കുക മാത്രമാണ് തന്റെ ലക്ഷ്യമെന്ന് നിതീഷ് കുമാര്‍ അവകാശപ്പെട്ടു. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ ഞാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. ബിജെപിയെ രാജ്യത്തുടനീളം തുടച്ചുനീക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പ്രതിപക്ഷ ഐക്യം അനിവാര്യമാണെന്ന നിലപാടാണ് കോണ്‍ഗ്രസിന്റെ പ്ലീനറി സമ്മേളനവും മുന്നോട്ട് വെച്ചത്. ബി ജെ പിയെ നേരിടാന്‍ സമാന ചിന്താഗതിയുള്ള മതേതര പാര്‍ട്ടികള്‍ കോണ്‍ഗ്രസിന് കീഴില്‍ അണിനിരത്തണമെന്ന് സമ്മേളനം പ്രമേയം പാസാക്കി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments