Thursday, December 26, 2024

HomeCinemaബി​​ഗ് ബോസ് 4: 15 ദിവസത്തേക്ക് മോഹന്‍ലാല്‍‌ വാങ്ങുന്ന പ്രതിഫലം 18 കോടി

ബി​​ഗ് ബോസ് 4: 15 ദിവസത്തേക്ക് മോഹന്‍ലാല്‍‌ വാങ്ങുന്ന പ്രതിഫലം 18 കോടി

spot_img
spot_img

മുംബൈ: ബി​ഗ് ബോസ് മലയാളം നാലാം സീസണ്‍ ഞായറാഴ്ച മുതല്‍ ആരംഭിക്കുകയാണ്.

വൈകീട്ട് ഏഴ് മണി മുതല്‍ നാലാം ​സീസണിന്റെ ലോഞ്ചിങ് ഏഷ്യാനെറ്റിലും ഒടിടി പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറിലും സംപ്രേഷണം ചെയ്ത് തുടങ്ങും. ആദ്യ സീസണിലെപ്പോലെ തന്നെ നാലാം സീസണിന് വേണ്ടിയും സെറ്റ് ഒരുക്കിയിരിക്കുന്നത് മുംബൈയിലാണ്. രണ്ടും മൂന്നും സീസണുകള്‍ക്ക് വേണ്ടി ചെന്നൈയിലായിരുന്നു സെറ്റ് ഒരുക്കിയത്. രണ്ടാം സീസണിന് ​ഗ്രാന്‍ഡ് ഫിനാലെ നടത്താന്‍ പോലും കൊവിഡ് പ്രതിസന്ധി മൂലം അണിയറപ്രവര്‍ത്തകര്‍ക്ക് സാധിച്ചില്ല.

പതിവുപോലെ നാലാം സീസണിലും നടന്‍ മോഹന്‍ലാല്‍ തന്നെയാണ് അവതാരകനായി എത്താന്‍ പോകുന്നത്. ഇപ്പോള്‍ സൂപ്പര്‍ താരം ബി​ഗ് ബോസ് അവതാരകനാകാന്‍ കൈപ്പറ്റുന്ന പ്രതിഫലമാണ് സോഷ്യല്‍മീഡിയകളില്‍ ചര്‍ച്ചയാകുന്നത്.

100 ദിവസമാണ് ബിഗ് ബോസ് നടക്കാന്‍ പോകുന്നത്. ഇതില്‍ 15 ദിവസം മാത്രമേ മോഹന്‍ലാലിന് മുംബൈയിലെ സെറ്റില്‍ ഷൂട്ടിങിന് എത്തേണ്ടതായുള്ളൂ. ആ പതിനഞ്ച് ദിവസത്തെ ഷൂട്ടിങിന് വേണ്ടി മാത്രം പതിനെട്ട് കോടിയോളം രൂപയാണ് മോഹന്‍ലാലിന് ലഭിക്കുക. സീസണ്‍ മൂന്നിന് വേണ്ടി 15 കോടിയാണ് പ്രതിഫലമായി മോഹന്‍ലാല്‍ വാങ്ങിയത്. അനൗദ്യോ​ഗികമായ കണക്കാണിത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments