ലോസ് ആഞ്ചലസ്: 94-ാമത് ഓസ്‌കര്‍ വേദിയില്‍ നാടകീയ രംഗങ്ങള്‍. പുരസ്‌കാര ചടങ്ങിനിടെ നടന്‍ വില്‍ സ്മിത് അവതാരകന്റെ മുഖത്തടിച്ചു.
സംഭവത്തിന്റെ അമ്ബരിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
ഓസ്‌കര്‍ വേദിയില്‍ കയറി അവതാരകനായ ക്രിസ് റോകിന്റെ മുഖത്ത് അടിക്കുകയായിരുന്നു സ്മിത് . ഡോക്യുമെന്ററി ഫീചറിനുള്ള ഓസ്‌കാര്‍ സമ്മാനിക്കുന്നതിനിടെയാണ് സംഭവം. ഭാര്യയെക്കുറിച്ചുള്ള പരാമര്‍ശമാണ് വില്‍ സ്മിതിനെ പ്രകോപിപ്പിച്ചത്. ‘എന്റെ ഭാര്യയെ കുറിച്ചുള്ള പരാമര്‍ശം നിന്റെ വൃത്തികെട്ട വായില്‍ നിന്ന് ഒഴിവാക്കൂ’വെന്ന് പറഞ്ഞാണ് വില്‍ സ്മിത് അവതാരകനെ അടിച്ചത്.
അതേസമയം, ഇത് മുന്‍കൂട്ടി തീരുമാനിച്ച സ്‌ക്രിപ്റ്റഡ് സ്‌കിറ്റ് ആയിരിക്കുമെന്ന തരത്തിലാണ് സംഭവത്തില്‍ ആരാധകര്‍ പ്രതികരിച്ചത്. വിഷയത്തില്‍, ഓസ്‌കര്‍ അധികൃതരും വിശദീകരണം നല്‍കിയിട്ടില്ല