Friday, March 29, 2024

HomeCinema‘ഇതുവരെ’; ബ്രഹ്‌മപുരം അഭ്രപാളിയിലേക്ക്; കലാഭവൻ ഷാജോൺ നായകൻ

‘ഇതുവരെ’; ബ്രഹ്‌മപുരം അഭ്രപാളിയിലേക്ക്; കലാഭവൻ ഷാജോൺ നായകൻ

spot_img
spot_img

ബ്രഹ്‌മപുരം തീപിടുത്തം പ്രമേയമാക്കി സിനിമ. മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തവും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളുമാണ് സിനിമയുടെ കഥ.

‘ഇതുവരെ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ കലാഭവന്‍ ഷാജോണാണ് നായകന്‍. ദേശീയ ചലചിത്ര അവാര്‍ഡ് ജേതാവായ് അനില്‍ തോമസാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത്.

സിനിമയുടെ ചിത്രീകരണത്തിന് മറയൂരില്‍ തുടക്കമായി. മാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ തീപിടിത്തവും, പ്ലാന്റിനോട് ചേര്‍ന്ന് ജീവിക്കുന്ന കുടുംബത്തിലുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളുമാണ് ചിത്രം പ്രേര്ക്ഷകര്‍ക്ക് മുന്നിലേക്കെത്തിക്കുന്നത്. ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റ് വിവാദം കെട്ടടങ്ങും മുന്നേ സംഭവത്തെ പറ്റിയുള്ള സിനിമ പൊതുസമൂഹത്തില്‍ ചര്‍ച്ചയാവുകയാണ്.

മാലിന്യ പ്ലാന്റിലെ തീപിടുത്തത്തിന്റെ തുടക്കം മുതല്‍ ഇതുവരെ നടന്ന സംഭവ വികാസങ്ങള്‍ ചിത്രത്തില്‍ അനാവരണം ചെയ്യും. ദേശീയ അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടിയ ‘മിന്നാമിനുങ്ങ്’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് അനില്‍ തോമസ്. ഈ സിനിമയുടെയും രചനയും സംവിധാനവും നിര്‍വഹിക്കുന്നതും അനില്‍ തന്നെയാണ്. ടൈറ്റസ് പീറ്ററാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

ബ്രഹ്‌മപുരത്തെ തീയും പുകയും ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിയൊരുക്കുമോ എന്നുളള ഭീതിയിലാണ് ബ്രഹ്‌മപുരത്തും പ്രദേശങ്ങളിലുമുള്ള ജീവിചതങ്ങള്‍. ഇതിനിടയില്‍ ഇറങ്ങുന്ന ചിത്രം തീപിടിത്തത്തിന്റെയും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളെയും അഭിസംബോധന ചെയ്യുമെന്നുള്ള പ്രതീക്ഷയിലാണ് കേരളം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments