ദുബൈ: ഗോള്‍ഡന്‍ വിസ സ്വീകരിച്ച് നടന്‍ ലാലു അലക്സ്. ദുബൈ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ മുഹമ്മദ് അല്‍ റാഷിദില്‍ നിന്നാണ് അദ്ദേഹം വിസ സ്വീകരിച്ചത്.
യുഎഇയുടെ ബഹുമതി ഏറ്റുവാങ്ങാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ലാലു അലക്‌സ് പ്രതികരിച്ചു. ജേക്കബ് മാത്യു, നയീം എന്നിവര്‍ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. നടി ലെനയും ഗോള്‍ഡന്‍ വിസ സ്വീകരിച്ചിരുന്നു.
കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ക്കാണ് യുഎഇ ഗോള്‍ഡന്‍ വിസ സമ്മാനിക്കുന്നത്. 10 വര്‍ഷമാണ് യുഎഇ ഗോള്‍ഡന്‍ വിസയുടെ കാലാവധി. നേരത്തെ, മലയാള ചലച്ചിത്ര താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് യുഎഇ ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.
മമ്മൂട്ടി, മോഹന്‍ലാല്‍, ടൊവിനോ തോമസ്, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍, ആശാ ശരത്ത്, ആസിഫ് അലി, മീരാ ജാസ്മിന്‍, മീന, ഇടവേള ബാബു, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, പ്രണവ് മോഹന്‍ലാല്‍, മനോജ് കെ ജയന്‍, നിവിന്‍ പോളി എന്നീ താരങ്ങള്‍ക്കും ഗായിക കെ എസ് ചിത്രയ്ക്കും, ഗായകന്‍ എം ജി ശ്രീകുമാര്‍, നിര്‍മ്മാതാവ് ആന്റോ ആന്റണി, നാദിര്‍ഷാ, ആന്റണി പെരുമ്ബാവൂര്‍ സംവിധായകരായ സലീം അഹമ്മദ്, സന്തോഷ് ശിവന്‍ തുടങ്ങിയവര്‍ക്കും ഗോള്‍ഡന്‍ വിസ ലഭിച്ചിരുന്നു.