Sunday, June 1, 2025

HomeCinemaകരള്‍മാറ്റ ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യവാനായി ബാല, ചേര്‍ത്തുപിടിച്ച് എലിസബത്ത്

കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കു ശേഷം ആരോഗ്യവാനായി ബാല, ചേര്‍ത്തുപിടിച്ച് എലിസബത്ത്

spot_img
spot_img

ചെന്നൈ: കരള്‍മാറ്റ ശസ്ത്രക്രിയയ്ക്കു ശേഷം നടന്‍ ബാല പൂര്‍ണ ആരോഗ്യവാനായി. എന്നാല്‍ ഒരു മാസത്തോളം ആശുപത്രിയില്‍ തുടരും.

അല്‍പ്പം വൈകിയെങ്കിലും ഭാര്യ എലിസബത്തിനെ ചേര്‍ത്തു പിടിച്ച് ഈസ്റ്റര്‍ ആശംസിക്കുന്ന ചിത്രമാണ് ബാല പ്രേക്ഷകര്‍ക്കായി പങ്കുവച്ചത്. ബാലയുടെ മുഖത്ത് ഇപ്പോള്‍ കാണുന്നത് അതിജീവനത്തിന്റെയും പ്രാര്‍ഥനയുടെയും സന്തോഷമാണെന്ന് പ്രേക്ഷകരും പറയുന്നു. നടന്റെ കരള്‍മാറ്റ ശസ്ത്രക്രിയ കഴിഞ്ഞ ദിവസം വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.

ശസ്ത്രക്രിയ നടക്കുന്നതിനു മുന്‍പ് ബാലയും എലിസബത്തും ആശുപത്രിയില്‍ വച്ച് രണ്ടാം വിവാഹവാര്‍ഷികം ആഘോഷിച്ചിരുന്നു. കേക്ക് മുറിച്ചാണ് വാര്‍ഷികം ചെറിയ രീതിയില്‍ അവര്‍ ആഘോഷമാക്കിയത്. ബാലയുടെ ചിറ്റപ്പനും ചിറ്റമ്മയും ഒപ്പമുണ്ടായിരുന്നു.

ഗുരുതരമായ കരള്‍രോഗത്തെത്തുടര്‍ന്ന് ഒരുമാസം മുമ്പാണ് ബാലയെ എറണാകുളത്തെ അമൃത ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തത്. ആദ്യം ഗുരുതരാവസ്ഥയിലായിരുന്നെങ്കിലും പിന്നീട് അതിവേഗം ബാല ജീവിതത്തിലേക്കു തിരികെയെത്തുകയായിരുന്നു. കരള്‍മാറ്റ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്. ബാലയ്ക്കുവേണ്ടി കരള്‍ പകുത്ത് നല്‍കാന്‍ നിരവധിപ്പേരാണ് മുന്നോട്ട് വന്നത്. അതില്‍നിന്ന് ഒരു ദാതാവിനെ കണ്ടെത്തുകയായിരുന്നു.

സിനിമാ പ്രവര്‍ത്തകരും പ്രേക്ഷകരുമടക്കം നിരവധിപ്പേരാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ ‘ഷെഫീഖിന്റെ സന്തോഷ’ത്തിലാണ് ബാല അവസാനം അഭിനയിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments