Sunday, June 1, 2025

HomeCinemaഡി.എന്‍.എ: അമ്മാവന്റെ അതേ ലുക്കില്‍ മമ്മൂട്ടിയുടെ സഹോദരീ പുത്രന്‍ അഷ്‌ക്കര്‍

ഡി.എന്‍.എ: അമ്മാവന്റെ അതേ ലുക്കില്‍ മമ്മൂട്ടിയുടെ സഹോദരീ പുത്രന്‍ അഷ്‌ക്കര്‍

spot_img
spot_img

മമ്മൂട്ടിയുടെ സഹോദരീ പുത്രന്‍ അഷ്‌ക്കര്‍ സൗദാന്‍ നായകനാകുന്ന ‘ഡിഎന്‍എ’ എന്ന സുരേഷ് ബാബു ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു.

അമ്മാവന്റെ അതേ ലുക്ക് തന്നെയാണെന്നാണ് സമൂഹമാധ്യമങ്ങളില്‍ അഷ്‌ക്കറിനെക്കുറിച്ചുള്ള കമന്റുകള്‍. സുരേഷ് ബാബു സംവിധാനം ചെയ്യുന്ന ‘ഡിഎന്‍എ’ എന്ന ചിത്രത്തില്‍ പ്രധാനവേഷത്തില്‍ അഭിനയിക്കുകയാണ് അഷ്‌ക്കര്‍. ‘ഡിഎന്‍എ’ എന്ന സിനിമയുടെ പൂജ സമയത്തെടുത്ത അഷ്‌ക്കറിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ അടുത്തിടെ വൈറലായത്.

”എന്റെ അമ്മാവനാണ് അദ്ദേഹം. രക്തബന്ധം എന്നൊക്കെ പറയില്ലേ. അദ്ദേഹത്തോട് സാദൃശ്യപ്പെടുത്തുന്നതു കാണുമ്പോള്‍ ഒരുപാട് സന്തോഷം തോന്നുന്നു. ഈ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നതിനു മുമ്പേ അമ്മാവനെ പോയി കണ്ടിരുന്നു, അനുഗ്രഹം ചോദിച്ചു. ആകെ ഒറ്റ ചോദ്യമേ എന്നോട് ചോദിച്ചുള്ളൂ, ഡിഎന്‍എയുടെ അര്‍ഥം എന്താണെന്ന്. ഒരു നിമിഷം ഞാന്‍ പകച്ചുപോയി. എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. അദ്ദേഹം പറഞ്ഞു, ഡിഓക്‌സിറൈബോന്യൂക്ലിക് ആസിഡ് എന്നാണെന്ന്. അതിനി മരണം വരെയും മറക്കില്ല.

കോട്ടയം കുഞ്ഞച്ചനൊക്കെ വീട്ടില്‍ നിന്നും ഒളിച്ചുപോയി കണ്ടിട്ടുള്ള ആളാണ് ഞാന്‍. അങ്ങനെയുള്ള ഒരാള്‍ക്ക് സുരേഷ് ബാബു സാറിന്റെ നായകനായി അവസരം കിട്ടുക എന്നു പറയുന്നത് തന്നെ ഭാഗ്യമാണ്.”അഷ്‌ക്കര്‍ പറയുന്നു.

സൗദയാണ് ഉമ്മ. പിതാവ് അബ്ദുല്‍കരീം തലയോലപ്പറമ്പ്. ഇളയ സഹോദരന്‍ അസ്ലം. സഹോദരി: റോസ്‌ന. ഭാര്യ സോണിയ എന്ന ശബ്‌ന. മകന്‍ അര്‍സലാന്‍ മുബാറക്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments