Saturday, April 20, 2024

HomeCinemaസെക്‌സ് റാക്കറ്റ് കേസ്: നടിയും ആരതി മിത്തല്‍ മുംബൈയില്‍ അറസ്റ്റില്‍

സെക്‌സ് റാക്കറ്റ് കേസ്: നടിയും ആരതി മിത്തല്‍ മുംബൈയില്‍ അറസ്റ്റില്‍

spot_img
spot_img

മുംബൈ: സെക്‌സ് റാക്കറ്റ് കേസുമായി ബന്ധപ്പെട്ട് നടിയും കാസ്റ്റിങ് ഡയറക്ടറുമായ ആരതി മിത്തല്‍ അറസ്റ്റില്‍. മുംബൈയിലെ ഗോരേഗാവ് മേഖലയില്‍ സെക്‌സ് റാക്കറ്റ് നടത്തിയതുമായി ബന്ധപ്പെട്ടാണ് ആരതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.

ദിന്‍ദോഷി സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ മനോജ് സുതാറിന് ലഭിച്ച വിവരത്തെത്തുടര്‍ന്നായിരുന്നു അന്വേഷണം. കസ്റ്റമറെന്ന വ്യാജേന ആരതി മിത്തലിനെ സമീപിച്ച അന്വേഷണ ഉദ്യോഗസ്ഥന് രണ്ടു മോഡലുകളുടെ ഫോട്ടോ ആരതി ഫോണില്‍ അയച്ചു നല്‍കുകയായിരുന്നു. ഇവര്‍ക്കായി 60,000 രൂപയും ആവശ്യപ്പെട്ടു.

പൊലീസ് ഹോട്ടലില്‍ എത്തിച്ച രണ്ട് ഡമ്മി കസ്റ്റമര്‍മാര്‍ക്കു മുന്നില്‍ രണ്ടു മോഡലുകളുമായി ആരതി മിത്തല്‍ എത്തുകയായിരുന്നു. പെണ്‍കുട്ടികളെ കടത്തി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ആരതിയെ അറസ്റ്റ് ചെയ്തത്. കേസന്വേഷണം മുംബൈ ക്രൈം ബ്രാഞ്ച് യൂണിറ്റ് 11 ന് നല്‍കി.

ടെലിവിഷന്‍ പരമ്പരകളിലൂടെ ശ്രദ്ധേയയായ ആരതി മുംബൈയില്‍ കാസ്റ്റിങ് ഡയറക്ടറായാണ് പ്രവര്‍ത്തിച്ചുവന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments