ലണ്ടന്‍: വിവാദ ബോളിവുഡ് ചിത്രം ‘ദ കശ്മീര്‍ ഫയല്‍സി’ന്റെ സംവിധായകന് വിവേക് അഗ്നിഹോത്രിയുടെ പരിപാടി റദ്ദാക്കി ഓക്സ്ഫഡ് സര്‍വകലാശാല.
വിവേക് തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. വിദ്യാര്‍ത്ഥികളുടെ പരാതിയെ തുടര്‍ന്നാണ് നടപടിയെന്നാണ് അറിയുന്നത്.
ഹിന്ദുഫോബിക്കായ ഓക്സ്ഫഡില്‍ മറ്റൊരു ഹിന്ദുശബ്ദം കൂടി നിരോധിക്കപ്പെട്ടെന്ന കുറിപ്പോടെ ട്വിറ്ററില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് വിവേക് അഗ്നിഹോത്രി ഇക്കാര്യം പരിപാടി റദ്ദാക്കിയ വിവരം സ്ഥിരീകരിച്ചത്. ഇന്നായിരുന്നു ഓക്സ്ഫഡ് വിദ്യാര്‍ത്ഥി യൂനിയന്റെ നേതൃത്വത്തില്‍ സര്‍വകലാശാലയില്‍ വിവേകിന്റെ പ്രഭാഷണം നിശ്ചയിച്ചിരുന്നത്.
എന്നാല്‍, പരിപാടിക്കായി ലണ്ടനിലേക്ക് തിരിക്കുന്നതിന്റെ ഏതാനും മണിക്കൂറുകള്ക്കുമുന്പ് പരിപാടി റദ്ദാക്കിയതായി അറിയിച്ച് സംഘാടകര്‍ മെയില്‍ ചെയ്യുകയായിരുന്നുവെന്ന് വിവേക് അഗ്നിഹോത്രി വെളിപ്പെടുത്തി.
തങ്ങള്‍ക്കൊരു അബദ്ധം സംഭവിച്ചുവെന്നും ഈ ദിവസം രണ്ടു പരിപാടികള്‍ക്ക് ബുക്കിങ്ങുണ്ടായെന്നും ഇതിനാല്‍ താങ്കളുടെ പരിപാടിക്ക് വേദിയൊരുക്കാനാകില്ലെന്നും അറിയിച്ചായിരുന്നു വിദ്യാര്‍ത്ഥി യൂനിയന്റെ ഇ-മെയില്‍