Thursday, April 25, 2024

HomeCinemaമുതുകുളത്തുകാരുടെ അകത്തും പുറത്തും വെള്ളം: നവ്യയുടെ വാക്കുകള്‍ വിവാദത്തില്‍

മുതുകുളത്തുകാരുടെ അകത്തും പുറത്തും വെള്ളം: നവ്യയുടെ വാക്കുകള്‍ വിവാദത്തില്‍

spot_img
spot_img

നടി നവ്യ നായര്‍ മുതുകുളത്തെ അപമാനിച്ചതായി ആരോപണം. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പരാമര്‍ശം. തന്റെ നാടായ മുതുകളത്തേക്കുറിച്ചായിരുന്നു താരത്തിന്റെ പരാമര്‍ശം. നാട്ടില്‍ മുഴുവന്‍ കുളങ്ങളാണ്. അവിടത്തെ ആളുകളുടെ അകത്തും പുറത്തും വെള്ളമാണെന്നുമാണ് നടി പറഞ്ഞത്.

നടിയുടെ വാക്കുകള്‍:
ഞാന്‍ ഭയങ്കര നാട്ടിന്‍ പുറത്തുനിന്ന് വരുന്ന ആളാണ്. ചേപ്പാട്. ഇപ്പോഴാണ് മുതുകുളം എന്ന സ്ഥലത്ത് താമസിക്കുന്നത്. എല്ലാം അടുത്ത സ്ഥലങ്ങളാണ്. അമ്മയുടേയും അച്ഛന്റേയും നാടെല്ലാം അടുത്താണ്. അവിടെ വന്നിട്ട് പണ്ട് ദിലീപേട്ടന്‍ ചോദിച്ചിട്ടുണ്ട് ഇവിടെ കറണ്ട് ഉണ്ടോ എന്ന്. പാടങ്ങളും കുളങ്ങളുമാണ് നിറയെ. ഫുള്‍ വെള്ളമാണ്. ആള്‍ക്കാരുടെ അകത്തും വെള്ളം പുറത്തുംവെള്ളം.

മുതുകുളം രാഘവന്റേയും പത്മരാജന്റെയും അശോകന്റെയും നാടാണിതെന്നും ഇതുവരെ നവ്യയുടെ പേരും ഇവരോടൊപ്പം ചേര്‍ത്തു പറഞ്ഞതില്‍ ലജ്ജിക്കുന്നു എന്നുമാണ് ഒരാള്‍ കമന്റ് ചെയ്തത്. നാട്ടില്‍ വൈദ്യുതി ഉണ്ടോ എന്ന് ചോദിച്ചപ്പോള്‍ രാജ്യത്തെ പ്രധാന തെര്‍മല്‍ പവര്‍ സ്റ്റേഷനുകളില്‍ ഒന്ന് കായംകുളത്താണ്- എന്‍ടിപിസി എന്ന് നവ്യ പറഞ്ഞിരുന്നെങ്കില്‍ അഭിമാനിക്കുമായിരുന്നു എന്നും പറയുന്നവരുണ്ട്. നവ്യയെ പിന്തുണച്ചും നിരവധി പേര്‍ എത്തുന്നുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments