Saturday, July 27, 2024

HomeCinemaകാൻ ചലച്ചിത്ര മേളയിൽ ഒരു മലയാളി സാന്നിധ്യവും; 'പൊയ്യാമൊഴി' ആദ്യപ്രദർശനം കാൻ ഫെസ്റ്റിവലിന്റെ ഫിലിം മാർക്കറ്റിൽ

കാൻ ചലച്ചിത്ര മേളയിൽ ഒരു മലയാളി സാന്നിധ്യവും; ‘പൊയ്യാമൊഴി’ ആദ്യപ്രദർശനം കാൻ ഫെസ്റ്റിവലിന്റെ ഫിലിം മാർക്കറ്റിൽ

spot_img
spot_img

ഫ്രഞ്ച് റിവിയേറയിൽ കാൻ ചലച്ചിത്രമേളയ്ക്ക് കേളികൊട്ടുയരുമ്പോൾ മലയാളി സാന്നിധ്യമായി ‘പൊയ്യാമൊഴി’. ആദ്യപ്രദർശനം കാൻ ഫെസ്റ്റിവലിന്റെ ഫിലിം മാർക്കറ്റിൽ നടക്കും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്ററും പുറത്തിറങ്ങി. ടൈനി ഹാൻസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോസ് കുട്ടി മഠത്തിൽ നിർമ്മിച്ച് സുധി അന്ന സംവിധാനം ചെയ്തു ജാഫർ ഇടുക്കി, നഥാനിയേൽ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ‘പൊയ്യാമൊഴി’ എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം ക്യാൻ ഫെസ്റ്റിവലിൽ വിവിധ രാജ്യങ്ങളിലെ ചലച്ചിത്ര കമ്പനികളും പ്രതിനിധികളും പങ്കെടുക്കുന്ന ഫിലിം മാർക്കറ്റിൽ നടക്കും. മെയ്‌ 19ന് രാത്രി 8 മണിക്കാണ് പ്രദർശനം.

ഇതോടൊപ്പം തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കി. ചിത്രത്തിന്റെ കഥ, തിരക്കഥ- ശരത്ചന്ദ്രൻ.
ഒരു നിഗൂഢ വനത്തിനുള്ളിൽ ഒരു വേട്ടക്കാരനും അവന്റെ ഇരയും ഒരുമിച്ച് നടത്തുന്ന ത്രില്ലിംഗ് യാത്രയാണ് കഥയുടെ ഇതിവൃത്തം. പ്രധാന കഥാപാത്രങ്ങളെ കൂടാതെ കാടും ഇതിൽ ഒരു കഥാപാത്രമാകുന്നു. പൂമ്പാറ, കൊടേക്കനാൽ, വാഗമൺ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ സിനിമ റിലീസിന് തയ്യാറെടുക്കുകയാണ്.

ജാഫർ ഇടുക്കി, നഥാനിയേൽ, മീനാക്ഷി അനൂപ്, എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം- വിനോദ് ഇല്ലമ്പിള്ളി. എഡിറ്റിംഗ്- അഖിൽ പ്രകാശ്, സംഗീതം, പശ്ചാത്തല സംഗീതം- ബിജിബാൽ, ലിറിക്സ്- എം.ആർ. രേണുകുമാർ, ആർട്ട് ഡയറക്ടർ- നാഥൻ മണ്ണൂർ, സൗണ്ട് ഡിസൈൻ- തപസ് നായിക്, കളറിസ്റ്റ്- ജയദേവ് തിരുവെയ്പ്പതി, മേക്കപ്പ്- റോണെക്സ് സേവ്യർ, കോസ്റ്റ്യൂം- റോസ് റെജിസ്,
പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments