Tuesday, June 25, 2024

HomeCinemaസൂപ്പർസ്റ്റാർ രജനികാന്തിന് യുഎഇ ഗോൾഡൻ വിസ

സൂപ്പർസ്റ്റാർ രജനികാന്തിന് യുഎഇ ഗോൾഡൻ വിസ

spot_img
spot_img

നടന്‍ രജനികാന്തിന് യുഎഇ ഗോള്‍ഡന്‍ വിസ നല്‍കി. അബുദാബി കള്‍ച്ചര്‍ ആന്‍റ് ടൂറിസം വകുപ്പിൻ്റെ ചെയര്‍മാന്‍ മുഹമ്മദ് ഖലീഫ അല്‍ മുബാറക്കാണ് താരത്തിന് വിസ കൈമാറിയത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി ചടങ്ങില്‍ അതിഥിയായിരുന്നു.

ഗോള്‍ഡന്‍ വിസ ലഭിച്ചതില്‍ അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു. അബുദാബി സര്‍ക്കാറിനും സുഹൃത്ത് എംഎ യൂസഫലിയ്ക്കും നന്ദി പറയുന്നുവെന്നും രജനികാന്ത് പറഞ്ഞു.

രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് എംഎ യൂസഫലിയെ സന്ദര്‍ശിക്കാന്‍ രജനികാന്ത് അബുദാബിയിലെ വീട്ടിലെത്തിയിരുന്നു. യൂസഫലിയുടെ ബിസിനസ് ആസ്ഥാനവും രജനി സന്ദര്‍ശിച്ചു. ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷനലിൻ്റെ ഗ്ലോബല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സിലാണ് രജനികാന്ത് ആദ്യം എത്തിയത്. അതിന് ശേഷം യൂസഫലിയുടെ വീട്ടില്‍ ഏറെ നേരം ചിലവഴിച്ച ശേഷമാണ് താരം മടങ്ങിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments