Sunday, June 16, 2024

HomeNewsKeralaനോര്‍ക്ക-കാനഡ നഴ്സിങ് റിക്രൂട്ട്മെൻ്റ് : ഇന്‍റർവ്യൂ ആരംഭിച്ചു

നോര്‍ക്ക-കാനഡ നഴ്സിങ് റിക്രൂട്ട്മെൻ്റ് : ഇന്‍റർവ്യൂ ആരംഭിച്ചു

spot_img
spot_img

തിരുവനന്തപുരം : കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് കാനഡയിലെ ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ പ്രവിശ്യയില്‍ അവസരമൊരുക്കി നോര്‍ക്ക റൂട്ട്സ് സംഘടിപ്പിച്ച റിക്രൂട്ട്മെൻ്റിന്‍റെ ഇന്‍റർവ്യൂ കൊച്ചിയിൽ ആരംഭിച്ചു. തെരഞ്ഞെടുത്ത 190 പേരുമായുളള വണ്‍-ടു-വണ്‍ ഇന്‍റർവ്യൂ ആണ് നടന്നുവരുന്നത്.

ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ സർക്കാരിന്‍റെയും ആരോഗ്യമന്ത്രാലയത്തിന്‍റെയും ഉന്നതഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന എട്ടംഗ പ്രതിനിധിസംഘത്തിന്‍റെ നേതൃത്വത്തിലാണ് ഇന്‍റർവ്യൂ. കാനഡയിലേയ്ക്കുളള കുടിയേറ്റ നടപടികള്‍ വേഗത്തിലാക്കാനും, ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനുമാണ് ഇന്‍റർവ്യൂ ഒരുക്കിയിരിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments