ട്രെൻഡിയും സ്റ്റൈലിഷുമായി ലുക്കുകൾ അവതരിപ്പിച്ച് മലൈക. ബ്ലേസറിനൊപ്പം ബാഗി സീക്വിൻ പാന്റ്‌സ് പെയർ ചെയ്തുള്ള മലൈകയുടെ പുതിയ ലുക്കാണു ഫാഷൻ ലോകത്ത് ശ്രദ്ധ നേടുന്നത്.
അസാധാരണമായ കോംബിനേഷൻ കൊണ്ട് അനായാസം കയ്യടി നേടാറുളള പതിവു രീതിയാണു മലൈക പിന്തുടർന്നത്. ഗാബി ചാർബച്ചിയുടെ കലക്ഷനിൽ നിന്നുള്ളതാണ് ഈ ഡ്രസ്സുകൾ. പുതുമ നിറയുന്ന ഡിസൈനാണ് ബ്ലേസറിന്റെ പ്രത്യേകത.
ഒരു സ്‌റ്റേറ്റ്‌മെന്റ് നെക്പീസ് മാത്രമായിരുന്നു ആക്‌സസറി. ഇരുവശത്തേയ്ക്ക് പകുത്തിട്ടാണ് ഹെയർ സ്‌റ്റൈൽ ചെയ്തത്. മോഹിത് റോയ് ആണു മലൈകയെ സ്‌റ്റൈൽ ചെയ്തത്.
അടുത്തിടെ മനീഷ് മൽഹോത്രയുടെ സീക്വിൻ സാരിയിൽ താരസുന്ദരി കയ്യടി നേടിയിരുന്നു.