Thursday, March 28, 2024

HomeNewsIndiaകൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ബി.ജെ.പി നേതാവിന്റെ വിവാഹാഘോഷം

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ബി.ജെ.പി നേതാവിന്റെ വിവാഹാഘോഷം

spot_img
spot_img

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മകളുടെ വിവാഹാഘോഷം നടത്തി ബി.ജെ.പി നേതാവ്. പിംപ്രി ചിഞ്ച്വാദ് മണ്ഡലത്തിലെ എം.എല്‍.എ മഹേഷ് ലന്‍ഡ്‌ഗെയാണ് നിയമലംഘനവും ഉത്തരവാദിത്വമില്ലാത്ത പെരുമാറ്റവും നടത്തിയത്. എം.എല്‍.എക്കെതിരെ കേസെടുത്തു.

വിവാഹത്തിന് മുന്നോടിയായുള്ള പരിപാടിയാണ് എം.എല്‍.എ ഞായറാഴ്ച വൈകിട്ട് നടത്തിയത്. ഒരുപാട് പേര്‍ ആഘോഷത്തില്‍ പങ്കെടുത്ത് നൃത്തം ചെയ്യുന്ന വീഡിയോ പുറത്തായിട്ടുണ്ട്. നൃത്തം ചെയ്യുന്നവരില്‍ എം.എല്‍.എയുമുണ്ട്.

രാജ്യത്ത് തന്നെ ഏറ്റവുമധികം പ്രതിദിന കൊവിഡ് ബാധയുള്ള മഹാരാഷ്ട്രയിലാണ് എം.എല്‍.എ ഇവ്വിധം പെരുമാറിയത്. 25 പേര്‍ക്ക് മാത്രമാണ് വിവാഹത്തില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത്. മറ്റ് 60 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments