Thursday, October 31, 2024

HomeCinemaകോവിഡ് വില്ലന്‍, ആശുപത്രിയിലെത്താന്‍ വൈകരുത്: ദുരവസ്ഥ കുറിച്ച് ബീന ആന്റണി

കോവിഡ് വില്ലന്‍, ആശുപത്രിയിലെത്താന്‍ വൈകരുത്: ദുരവസ്ഥ കുറിച്ച് ബീന ആന്റണി

spot_img
spot_img

കോവിഡ് മൂര്‍ച്ഛിക്കുംമുന്‍പ് ആശുപത്രിയില്‍ എത്താതിരുന്നതാണ് തനിക്ക് ഗുരുതതമായ അവസ്ഥയുണ്ടാകാന്‍ കാരണമെന്നു സിനിമാ സീരിയല്‍ താരം ബീന ആന്റണി. മറ്റുപലരെയും പോലെ തനിക്കും എളുപ്പം ഭേദമാകും എന്ന ചിന്തയാണ് ആശുപത്രിയില്‍ പോകാതെ വീട്ടില്‍ തുടരാന്‍ കാരണമെന്നും ബീന പറഞ്ഞു. കോവിഡ് വന്നാലുടന്‍ എല്ലാവരും ആശുപത്രിയില്‍ പോകണമെന്നും അസുഖം അത്ര നിസാരമല്ലെന്നും ബീന ആന്റണി റഞ്ഞു.

“ഒരു സീരിയലിന്റെ ലൊക്കേഷനില്‍ നിന്നാണ് എനിക്ക് കോവിഡ് ബാധിച്ചത് . അവിടെ മറ്റൊരു ആര്‍ടിസ്റ്റിന് കോവിഡ് ബാധിച്ചിരുന്നു. പിറ്റേദിവസം എനിക്കും തലവേദന തുടങ്ങി. എനിക്കും കോവിഡ് ആയിരിക്കും എന്ന് ഉറപ്പായിരുന്നു. എന്റെ സഹോദരിക്കും മകനും കോവിഡ് വന്നപ്പോള്‍ അവര്‍ വീട്ടില്‍ തന്നെയാണ് കിടന്നത്. ഏഴു ദിവസത്തിന് ശേഷം അവര്‍ക്ക് അസുഖം ഭേദമായി. എനിക്കും അതുപോലെ ആയിരിക്കും എന്ന് കരുതി.’

“പനിയുടെ മരുന്നുകള്‍ കഴിച്ചു വീട്ടില്‍ മറ്റൊരു റൂമിലേക്ക് മാറി ഐസൊലേഷനില്‍ ആയി. പക്ഷേ മരുന്ന് കഴിച്ചിട്ടും പനി കുറയുന്നില്ല, ക്ഷീണം കൂടിക്കൂടി വന്നു. പള്‍സ് ഓക്‌സിമീറ്ററിലെ റീഡിങ് നോക്കുന്നുണ്ടായിരുന്നു. ആറുദിവസം കഴിഞ്ഞിട്ടും എനിക്ക് ഒരു കുറവും വന്നില്ല. ക്ഷീണം കൂടി ഒരടി നടക്കാന്‍ വയ്യാതായി, ശ്വാസം മുട്ട്, കിതപ്പ് എന്നിവയും തുടങ്ങി.

ആശുപത്രിയില്‍ വിളിച്ച് റൂം ബുക്ക് ചെയ്തെങ്കിലും എനിക്ക് പോകാന്‍ തോന്നിയില്ല, കാരണം എന്റെ സഹോദരിയുടെ ഒരു മകന്‍ കോവിഡ് വന്നു മരിച്ചിട്ട് അധികം നാളായിട്ടില്ല. ഇരുപത്തിമൂന്ന് വയസ്സുമാത്രം പ്രായമുള്ള അവന്‍ ആശുപത്രിയില്‍ ഞങ്ങളില്‍ ആരെയും കാണാന്‍ കഴിയാതെ കിടന്നു. പിന്നെ മടങ്ങി വന്നില്ല. അവനെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു. ആ ഒരു ഷോക്ക് ഞങ്ങളെ പിടിച്ചുലച്ചിരുന്നു.’

“എനിക്ക് കോവിഡ് ന്യൂമോണിയ ആയിക്കഴിഞ്ഞിരുന്നു. അതിനുള്ള മരുന്നും രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നും തന്നു തുടങ്ങി. എന്റെ പ്രതീക്ഷ നശിച്ചു തുടങ്ങിയിരുന്നു . ഓക്‌സിജന്‍ മാസ്ക് വച്ചിട്ടും ശ്വാസം മുട്ടുന്നുണ്ടായിരുന്നു. മകനെയും ഭര്‍ത്താവിനെയും ബാക്കി വേണ്ടപ്പെട്ടവരെയും ഓര്‍ത്തപ്പോള്‍ ചങ്കിടിപ്പ് കൂടി. മറ്റൊന്നും ചെയ്യാനില്ലായിരുന്നു എല്ലാം വിധിക്ക് വിട്ടുകൊണ്ടാണ് ഞാന്‍ പിന്നീടുള്ള ദിവസങ്ങള്‍ കഴിഞ്ഞത്.’

“പക്ഷേ എന്തോ അത്ഭുതം സംഭവിച്ചു രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ എന്റെ നിലയില്‍ മാറ്റം വന്നു. ഞാന്‍ സീരിയസ് ആയി കിടന്നപ്പോഴാണ് മനു വിഡിയോയില്‍ എന്റെ അവസ്ഥ പറഞ്ഞത്. എല്ലാവരുടെയും പ്രാര്‍ത്ഥനയുടെ ശക്തിയായിരിക്കും രണ്ടു ദിവസം കൊണ്ട് എന്റെ ഓക്‌സിജന്‍ മാസ്ക് ഒക്കെ മാറ്റാന്‍ കഴിഞ്ഞു. ന്യൂമോണിയയും കുറഞ്ഞു തുടങ്ങി. എല്ലാം ഒരു അദ്ഭുതം പോലെ തോന്നുന്നു – നടി പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments