Monday, January 20, 2025

HomeCinemaഎ ഗുഡ് സോള്‍- സണ്ണിക്കൊപ്പം ചെമ്പന്‍: പ്രതികരണവുമായി നിരവധി താരങ്ങള്‍

എ ഗുഡ് സോള്‍- സണ്ണിക്കൊപ്പം ചെമ്പന്‍: പ്രതികരണവുമായി നിരവധി താരങ്ങള്‍

spot_img
spot_img

ബോളിവുഡ് സുന്ദരി സണ്ണി ലിയോണിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് നടന്‍ ചെമ്പന്‍ വിനോദ്. “എ ഗുഡ് സോള്‍’ എന്നാണ് ചെമ്പന്‍ ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. റിമ കല്ലിങ്കല്‍, വിനയ് ഫോര്‍ട്ട്, മുഹ്‌സിന്‍ പരാരി, ജിനോ ജോസ് തുടങ്ങി നിരവധിപേരാണ് ചെമ്പന്റെ ചിത്രത്തിന് കമന്റുകളുമായി എത്തിയത്. ‘മച്ചാനെ, ഇത് പോരെ അളിയാ’ എന്നായിരുന്നു ഫോട്ടോ കണ്ട വിനയ് ഫോര്‍ട്ടിന്റെ പ്രതികരണം.

ശ്രീജിത്ത് വിജയ് സംവിധാനം ചെയ്യുന്ന ഷീറോ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. കുട്ടനാടന്‍ മാര്‍പ്പാപ്പയ്ക്കു ശേഷം ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വളരെയേറെ അഭിനയ പ്രാധാന്യമുള്ള നായികാ കഥാപാത്രമാണ് സണ്ണിയുടേത്. ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഉദയ് സിങ്ങ് മോഹിതാണ് ഛായാഗ്രഹണം. ബിജിഎം രാഹുല്‍ രാജ്, എഡിറ്റിങ് വി. സാജന്‍, മേക്കപ്പ് രഞ്ജിത് അമ്പാടി, കോസ്റ്റ്യൂം സ്റ്റെഫി സേവ്യര്‍. മൂന്നാര്‍ ആണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments