Thursday, October 31, 2024

HomeCinemaനടന്‍ ഷിജു തന്നെ പീഡിപ്പിച്ച് രസിച്ചുവെന്ന് തുറന്നുപറഞ്ഞ് നടി രേവതി

നടന്‍ ഷിജു തന്നെ പീഡിപ്പിച്ച് രസിച്ചുവെന്ന് തുറന്നുപറഞ്ഞ് നടി രേവതി

spot_img
spot_img

തിരുവനന്തപുരം: നടന്‍ ഷിജുവിനെതിരെ ലൈംഗിക പീഡന ആരോപണവുമായി നടി രേവതി സമ്പത്ത്. നടന്‍ ഷിജുവിനും സംവിധായകന്‍ രാജേഷ് ടച്ച്‌റിവറിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് നടി ഉന്നയിക്കുന്നത്. ഒരു സിനിമ സെറ്റില്‍ അടിസ്ഥാന അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദം ഉയര്‍ത്തേണ്ടി, അല്ലെങ്കില്‍ നേരിടേണ്ടി വന്ന മാനസിക പീഡനത്തെക്കുറിച്ചാണ് രേവതി പറയുന്നത്.

രാജേഷ് ടച്ച്‌റിവര്‍, ഷിജു ഉള്‍പ്പടെയുള്ള ചിലര്‍ തന്നോട് മാപ്പ് പറയാന്‍ നിര്‍ബന്ധിച്ചുവെന്നും, തയ്യാറാകാതിരുന്നപ്പോള്‍ അസഭ്യം പറഞ്ഞുവെന്നും നടി ആരോപിക്കുന്നു. സിനിമ ആരുടെയും സ്വകാര്യ സ്വത്തല്ലെന്ന് തുറന്നടിച്ചിരിക്കുകയാണ് മീടുവിലൂടെ വര്‍ത്തകളില്‍ നിറഞ്ഞുനിന്ന രേവതി സമ്പത്ത്.

രേവതി പറയുന്നതിങ്ങനെ..

മുന്‍പ് പട്‌നഗര്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്ന അബ്യൂസുകളെ കുറിച്ച് മീടുവില്‍ തുറന്നു പറഞ്ഞിട്ടുണ്ടായിരുന്നു. അന്ന് എനിക്ക് നേരിടേണ്ടി വന്ന ട്രോമയ്ക്ക് കാരണക്കാരായവരില്‍ ഷിജു എ.ആര്‍ അടക്കമുണ്ടായിരുന്നു.

സെറ്റില്‍ പലപ്പോഴും അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നും, സെക്ഷ്വല്‍/മെന്റല്‍/വെര്‍ബല്‍ അബ്യൂസുകളെ എതിര്‍ത്തു സംസാരിക്കേണ്ടി വന്നിട്ടുണ്ട്. പുതുമുഖ നടി ഉറക്കെ ശബ്ദിക്കുന്നു എന്നതിന്റെ പേരില്‍ പലപ്പോഴും ഹറാസ്‌മെന്റുകള്‍ നേരിടേണ്ടി വന്നിരുന്നു. ഒരു ദിവസം തിരിച്ചു സംസാരിക്കേണ്ടി വന്നതിന്റെ അന്ന് രാത്രി 2 മണിയോടടുത്ത് ഹേമന്ത് രമേശ് എന്ന അസിസ്റ്റന്റ് ഡയറക്ടര്‍ മുറിലെത്തി വിളിച്ചു.

രാവിലെ സംസാരിക്കാമെന്നറിയിച്ചിട്ടും വല്ലാതെ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് നേരേ മുന്നിലുള്ള മുറിയിലേക്ക് പോയി. അവിടെ രാജേഷ് ടച്ച്‌റിവര്‍, ഷിജു, തുടങ്ങി ചിലര്‍ മദ്യപിക്കുകയായിരുന്നു. എന്നെ കുറ്റവിചാരണ ചെയ്യാനും മെന്റലി ടോര്‍ച്ചര്‍ ചെയ്യാനുമായിരുന്നു അവര്‍ വിളിച്ചത്. എന്തുകൊണ്ട് സെറ്റില്‍ ശബ്ദമുയര്‍ത്തി, പുതുമുഖങ്ങള്‍ക്ക് ഇത്രയും ധിക്കാരം വേണ്ട എന്നാക്കെ പറഞ്ഞ് മാപ്പ് പറയാന്‍ നിര്‍ബന്ധിച്ചതിന്റെ മുന്നില്‍ ഷിജുവായിരുന്നു.

എനിക്ക് ഞാന്‍ ചെയ്തതില്‍ അങ്ങേയറ്റം ശരി ആണെന്നും, ഇനിയും ഇങ്ങനെ ഉണ്ടായാല്‍ ശബ്ദം ഉയര്‍ത്തുമെന്നും, മാപ്പ് പോയിട്ട് ഒരു കോപ്പും ഞാന്‍ പറയില്ല എന്നറിഞ്ഞപ്പോള്‍ അവസാനം അയാള്‍ എന്തൊക്കെയോ എന്നെ നോക്കി പുലമ്പി, എന്നിട്ട് Go and fuck yourself എന്ന് അലറിയതും അയാളാണ്. മാപ്പ് പറയിപ്പിക്കാന്‍ വേണ്ട പണിയൊക്കെ ആ റൂമിലെ ആണുങ്ങള്‍ ചെയ്തു. രാജേഷ് ടച്ച്‌റിവര്‍ എന്ന ഊളയെ സംരക്ഷിക്കാന്‍ ഈ ഷിജുവും, ഹേമന്തും, ഹര്‍ഷയും തുടങ്ങി കുറെയണ്ണം ഉണ്ടായിരുന്നു.

അവിടത്തെ പീഡനങ്ങള്‍ സഹിക്കാനാകാതെ ആദ്യ ദിനങ്ങളിലെ ഒരു ദിവസം സ്‌റ്റെയറില്‍ പലപ്പോഴും കരഞ്ഞുതളര്‍ന്നിരിക്കുമ്പള്‍ ഷിജു പലപ്പോഴും എന്റെ മുന്നിലൂടെ കടന്നുപോയിട്ടുണ്ട്. പലപ്പോഴും അവരോടൊപ്പം ചേര്‍ന്ന് ഒരു സ്ത്രീയെ ഹറാസ്‌മെന്റ് ചെയ്യുന്നതില്‍ കൂടെ നിന്നയാളാണ് ഷിജു.

ഇന്നയാള്‍ പുതുമുഖമായി കഷ്ടപ്പെട്ട് കടന്നുവന്ന വഴികളുടെ ചരിത്രം ആഘോഷിക്കുമ്പോള്‍ ഒരുപാട് പ്രതീക്ഷകളോടെ സിനിമയിലേക്ക് കടന്നുവന്ന ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് കൂട്ടുനിന്നു എന്ന കുറ്റസമ്മതം കൂടെ നടത്തണം. പിന്നെ, ഷിജുവിനോട് ഒരു കാര്യം, അന്ന് പറയാന്‍ പറ്റിയില്ല. അതുകൂടി പറയുന്നുവെന്നും രേവതി കുറിച്ചു.

സിനിമ എന്ന ഇടം നിന്റെയൊന്നും സ്വകാര്യ സ്വത്തല്ല, art is a democratic space. പുതിയതായി കടന്ന് വരുന്നവരില്‍ നിയൊക്കെ ഇങ്ങനെ വ്യാകുലപ്പെടേണ്ട. എനിക്ക് അറിയാം എന്ത് ചെയ്യണം എന്ത് ചെയ്യണ്ട എന്നുള്ളത്. എനിക്ക് സിനിമ എന്നത് ഷിജുവിന്റെയോ, രാജേഷ് എന്ന ഊളയുടെയോ ഔദാര്യമല്ല.

ഈ ഇടത്തില്‍ ഞാന്‍ എങ്ങനെ ആകണം എന്നുള്ളതിന് വ്യക്തമായ/ക്രിയാത്മകമായ കാഴ്ചപ്പാടുള്ള സ്ത്രീയാണ് ഞാനെന്ന് അഭിമാനത്തോടെ ഞാന്‍ പറയുന്നു.

സ്വന്തം അഭിമാനം പണയം വെച്ചും, നിലപാടുകള്‍ പണയംവെച്ചും, ശബ്ദം പണയം വെക്കാനുമൊക്കെ സിനിമയില്‍ പിടിച്ച് നില്‍ക്കാന്‍ നിങ്ങളൊക്കെ തന്ന ജീര്‍ണിച്ച ഉപദേശം വെറും — (തെറി) മാത്രമാണ് എനിക്ക്. ഈ ശബ്ദത്തില്‍ തന്നെ ഈ ഇടത്തില്‍ ഞാന്‍ കാണും, സിനിമ ഉണ്ടാക്കുകയും ചെയ്യും. നിങ്ങള്‍ക്കൊക്കെ ചെയ്യാന്‍ പറ്റുന്നത് അങ്ങ് ചെയ്യ്…

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments