അഭിനയം എന്നത് മുഖഭാഷ മാത്രമല്ല, ശരീര ഭാഷയുമാണെന്ന് നടന്‍ ബാബു ആന്റണി. നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ പ്രേക്ഷകര്‍ക്ക് നന്നായി മനസിലാക്കാന്‍ പറ്റുമെങ്കില്‍ പിന്നെ ആവശ്യമില്ലാത്ത എക്സ്പ്രഷന്‍സ് കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം പറയുന്നു. കാര്‍ണിവല്‍ എന്ന സിനിമയില്‍ നിന്നുള്ള ചിത്രം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച് സംസാരിക്കുകയായിരുന്നു ബാബു ആന്റണി.
ബാബു ആന്റണിയുടെ പറയുന്നു: എന്നെ സംബന്ധിച്ചിടട്ടോളം അഭിനയം എന്നത് മുഖഭാഷ മാത്രമല്ല, ശരീര ഭാഷയുമാണ്. നമ്മള്‍ ചെയ്യുന്ന കാര്യങ്ങള്‍ പ്രേക്ഷകന് നന്നായി മനസിലാക്കാന്‍ പറ്റുമെങ്കില്‍ പിന്നെ ആവശ്യമില്ലാത്ത എക്‌സ്പ്രഷന്‍സ് എനിക്ക് താല്പര്യമില്ല. സ്റ്റോറി,സ്ക്രിപ്റ്റ്, ഷോട്ടുകള്‍, ബിജിഎം, സഹതാരങ്ങള്‍ എല്ലാം അഭിനയത്തില്‍ നമ്മെ സഹായിക്കുന്ന ഘടകങ്ങള്‍ ആണ്.
ഞാന്‍ ചെയ്ത വൈശാലിയും, അപരാഹ്നവും, കടലും, ചന്തയും, നാടോടിയും, ഉത്തമനും മറ്റു ഭാഷ ചിത്രങ്ങളും ഒക്കെ ജനങ്ങള്‍ക്കു മനസ്സിലാവുകയും സൂപ്പര്‍ ഹിറ്റ് ആവുകയും ചെയ്തു. പിന്നെ എനിക്ക് അഭിനയത്തിന് ഒരു പഞ്ചായത്ത് അവാര്‍ഡ് പോലും കിട്ടിയിട്ടില്ല. അതുകൊണ്ടു ഇവനെന്തിനു ഈ അവാര്‍ഡ് കൊടുത്തു എന്ന് ചോദിക്കണ്ട അവസ്ഥയും ഇല്ല.
ഇന്ത്യയിലെ വലിയ വലിയ സംവിധായകര്‍ക്ക് പരാതികള്‍ ഇല്ലതാനും. എന്റെ വര്‍ക്കില്‍ അവര്‍ ഹാപ്പിയും ആണ്. അതുകൊണ്ടു ചില സഹോദരന്മാര്‍ സദയം ക്ഷമിക്കുക.