കാച്ചി: ഡെങ്കിപ്പനി മൂര്‍ഛിച്ചതിനെ തുടര്‍ന്ന് നിര്‍മാതാവും നടിയുമായ സാന്ദ്ര തോമസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനി കൂടി രക്തസമ്മര്‍ദം കുറഞ്ഞതിനെ തുടര്‍ന്ന് രണ്ടു ദിവസം മുന്‍പാണ് സാന്ദ്രയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. നടിയുടെ സഹോദരി സ്‌നേഹ തന്നെയാണ് വിവരം അറിയിച്ചത്. ഇപ്പോള്‍ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരികയാണെന്നും സ്‌നേഹ വ്യക്തമാക്കുന്നു.
”ഹൃദയമിടിപ്പും രക്തസമ്മര്‍ദവും കൂടിയതിനെ തുടര്‍ന്ന് ചേച്ചിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡോക്ടര്‍മാരുടെ വിശദപരിശോധനയില്‍ ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഐസിയുവില്‍ ആയിട്ട് ഇപ്പോള്‍ രണ്ട് ദിവസം പിന്നിടുന്നു. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ട്. നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥന ഒപ്പം വേണം…” സ്‌നേഹ കുറിച്ചു.