Monday, January 20, 2025

HomeCinemaകോവിഡിനു ശേഷം കാന്‍സറും പിടിമുറുക്കി, മുട്ടുമടക്കാന്‍ തയാറല്ലെന്ന് നടി ശിവാനി

കോവിഡിനു ശേഷം കാന്‍സറും പിടിമുറുക്കി, മുട്ടുമടക്കാന്‍ തയാറല്ലെന്ന് നടി ശിവാനി

spot_img
spot_img

കോവിഡ് ബാധയില്‍ നിന്നും മുക്തയായ കാന്‍സറും പിടിമുറുക്കിയതായി നടി ശവാനി. ക്ഷണിക്കാതെ വന്ന അതിഥിയുടെ മുന്നില്‍ മുട്ടുമടക്കാന്‍ ശിവാനി തയാറല്ലായിരുന്നു. നടി തന്നെയാണ് ഈ വിവരം സമൂഹമാധ്യമത്തിലൂടെ പ്രേക്ഷകരെ അറിയിച്ചത്. രോഗത്തെക്കുറിച്ച് പറയുന്നതിനൊപ്പം ഏവര്‍ക്കും പ്രചോദനവും വളരെ പോസിറ്റീവുമായ കുറിപ്പും ശിവാനി പങ്കുവയ്ക്കുന്നു.

ശിവാനിയുടെ വാക്കുകള്‍: അങ്ങനെ ഞാന്‍ ഏപ്രിലില്‍ കൊറോണയെ നിസാരമായി ഓടിച്ചുവെന്നു ജയിച്ച ഭാവത്തില്‍ നില്‍ക്കുമ്പോഴാ, ചില ബുദ്ധിമുട്ടുകള്‍ തോന്നി ബയോപ്‌സി എടുക്കുന്നത്..കൊറോണ പോയപ്പോള്‍ ദാ വന്നേക്കുന്നു കാന്‍സര്‍..

എന്നെ സംബന്ധിച്ചിടത്തോളം കാന്‍സര്‍ എന്ന് വെച്ചാല്‍ എന്നെയോ എനിക്ക് പരിചയം ഉള്ളവര്‍ക്കോ വരാത്ത ഒരു അസുഖം മാത്രമായിരുന്നു…ഇപ്പോള്‍ അതെനിക്ക് വന്നിരിക്കുന്നു .. അറിഞ്ഞ ആദ്യത്തെ ഒരു അര മണിക്കൂര്‍ ഞെട്ടലിനെ അതിജീവിച്ചു അതിനെ ഞാന്‍ നേരിട്ട് തുടങ്ങി…ഇതെന്റെ രണ്ടാമത്തെ കീമോ ആണ്…ആറ് എണ്ണം കൂടി ബാക്കിയുണ്ട് …. നീളന്‍ മുടി പോകുമ്പോള്‍ ഉള്ള വിഷമം കൂടുതല്‍ ആണെന്ന് തോന്നിയത് കൊണ്ടാണ് ആദ്യത്തെ കീമോയ്ക്ക് ശേഷം ഞാന്‍ ബോയ് കട്ട് ചെയ്തത് …

ഇന്നലെ മുതല്‍ അതു കൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു …മുഴുവനായും പോകും മുന്‍പ് കുറച്ച് ഫോട്ടോ എന്നെ സ്‌നേഹിക്കുന്നവര്‍ക്കായി പോസ്റ്റ് ചെയ്യാന്‍ ഒരു ആഗ്രഹം തോന്നി.. പിന്നെ ഇത്തവണത്തെ ന്യൂ ഇയര്‍ ആശംസിച്ചവരെ എനിക്കൊന്നു പ്രത്യേകം കാണണം.. എന്നോടിത് വേണ്ടായിരുന്നു ആശാനേ”

മോഹന്‍ലാല്‍ ചിത്രം ഗുരുവില്‍ ബാലതാരമായി അഭിനയരംഗത്തേക്ക് വന്ന താരമാണ് ശിവാനി ഭായ്. മമ്മൂട്ടിയുടെ സഹോദരിയായി അണ്ണന്‍ തമ്പി, ജയറാമിന്റെ നായികയായി രഹസ്യ പൊലീസ്, യക്ഷിയും ഞാനും, ചൈനാ ടൗണ്‍ തുടങ്ങി ഒട്ടനവധി മലയാള ചിത്രങ്ങളിലും ഒരുപിടി തമിഴ് ചിത്രങ്ങളിലും ശിവാനി അഭിനയിച്ചിട്ടുണ്ട്.

അറിയപ്പെടുന്ന മോഡലും യുഎസ്എ ഗ്ലോബല്‍ സ്‌പോര്‍ട്‌സ് അക്കാദമിയുടെ ബിസിനസ് ഹെഡുമാണ് താരം. ശിവാനിയുടെ ഭര്‍ത്താവ് പ്രശാന്ത് പരമേശ്വരന്‍ ഐപിഎല്‍ താരമാണ്. അമ്മയോടും ഭര്‍ത്താവിനോടും മകനോടുമൊപ്പം ചെന്നൈയിലാണ് താരം താമസിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments