ജീവിതത്തിന്റെ തിരിച്ചടികളോടും കഷ്ടപാടുകളോടും പൊരുതി മുന്നേറിയ വര്‍ക്കല എസ്‌ഐ ആനിയുടെ വാക്കുകള്‍ ഇന്ന് കേരളത്തിന് പ്രചോദനമാവുകയാണ്. തന്റെ ജീവിതപോരാട്ടങ്ങളെക്കുറിച്ച് ആനി കുറിച്ച വാക്കുകള്‍ കേരളം ഏറ്റെടുത്തു. ഇതിനു പിന്നാലെ ആനിയെ പ്രശംസിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍ പങ്കുവച്ച ഫെയ്‌സ്ബുക്ക് പോസ്റ്റും വൈറലായി.
“വലിയ പൊട്ടിലൂടെയല്ല, വലിയ സ്വപ്നങ്ങളിലൂടെയാണ് സ്ത്രീശാക്തീകരണം സാധ്യമാകുന്നത്. ദ് റിയല്‍ ഫൈറ്റര്‍..Inspiration For All..’. ഉണ്ണി കുറിച്ചു. ഇതില്‍ “വലിയ പൊട്ട്’ എന്ന പ്രയോഗം വലിയ ചര്‍ച്ചകള്‍ക്ക് ഇടയാക്കി.
“ഭര്‍ത്താവും കുടുംബവും ഉപേക്ഷിച്ചതിന് ശേഷം 6 മാസം പ്രായമുള്ള കുഞ്ഞിനൊപ്പം തെരുവില്‍ ഉപേക്ഷിക്കുമ്പോള്‍ ആനി ശിവയ്ക്ക് പതിനെട്ട് വയസ്സേ ഉണ്ടായിരുന്നുള്ളൂ. 14 വര്‍ഷത്തെ പോരാട്ടത്തിനും കഷ്ടപ്പാടുകള്‍ക്കും ശേഷം അവള്‍ ഇപ്പോള്‍ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ ആയി 2014-ല്‍, ഒരു സുഹൃത്ത് ഉപദേശിച്ചപ്രകാരം വനിതാ സബ് ഇന്‍സ്പെക്ടര്‍ പരീക്ഷയ്ക്ക് ഹാജരാകാന്‍ ആനി തിരുവനന്തപുരം ഒരു കോച്ചിങ് സെന്ററില്‍ ചേര്‍ന്നു. വനിതാ പൊലീസിനായി അവര്‍ ടെസ്റ്റിനും ഹാജരായി.
“അവര്‍ 2016 ല്‍ ഒരു വനിതാ പോലീസ് നിയമിതയായി 2019 ല്‍ സബ് ഇന്‍സ്പെക്ടര്‍ ടെസ്റ്റ് ക്ലിയര്‍ ചെയ്തു. ഒരു ദശാബ്ദം മുമ്പ് ഐസ്ക്രീമുകളും നാരങ്ങാവെള്ളവും മറ്റ് വീട്ടുപകരണങ്ങളും വിറ്റിരുന്നവള്‍ വര്‍ക്കല പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറായി നിയോഗിക്കപ്പെട്ടിരിക്കുന്നു.’ – നടി ശ്വേത മേനോന്‍ കുറിച്ചു.
കൈവിട്ട് പോകുമായിരുന്ന ജീവിതത്തെ കാക്കിയണിയിപ്പിച്ചതിനു പിന്നില്‍ വഴിയരുകില്‍ നാരങ്ങാവെള്ളം വിറ്റതുമുതലുള്ള കഠിനാധ്വാനത്തിന്‍റെ കഥയുണ്ട് ആനിക്ക് പറയാന്‍ .പ്രൊബേഷന്‍ പൂര്‍ത്തിയായി കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം കാഞ്ഞിരംകുളം സ്വദേശിനി എസ്.പി.ആനി വര്‍ക്കല എസ്‌ഐ ആയി ചുമതലയേറ്റത്.